Image

അവാര്‍ഡുകളിലെ ദുരന്ത കഥാപാത്രങ്ങള്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

Published on 23 October, 2023
അവാര്‍ഡുകളിലെ ദുരന്ത കഥാപാത്രങ്ങള്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

ബുദ്ധിജീവികളുടെ മേല്‍ ആരോപണങ്ങള്‍ ചൊരിയുമ്പോള്‍ ആധുനിക  കാലത്ത്  നടക്കുന്ന  കലാസാഹിത്യപുരസ്‌കാരങ്ങള്‍ ക്ഷുഭിതകാലത്തിന്റെ  ദുരന്ത നാടകകാവ്യ ങ്ങളായി പ്രത്യക്ഷപ്പെടുന്നു.  ശ്രീകുമാരന്‍തമ്പിയുടെ ആത്മകഥയായ 'ജീവിതം ഒരു പെന്‍ ഡുല'ത്തിനാണ് 47-ാമത് വയലാര്‍ പുരസ്‌കാരം ലഭിച്ചത്.  അദ്ദേഹത്തിന്റ അനുഭവ സാക്ഷ്യങ്ങള്‍ സാഹിത്യത്തെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുന്ന ആര്‍ക്കും തള്ളിക്കളയാന്‍ സാധ്യമല്ല. വയലാര്‍ അവാര്‍ഡ് വാങ്ങാന്‍ യോഗ്യതയുള്ള ഒരു വ്യക്തിയെ നീണ്ട വര്‍ഷങ്ങള്‍  അവഗണിച്ചത് ആരുടെയും ആത്മാവില്‍ നീറിപിടിക്കുന്ന കെട്ടടങ്ങാത്ത അമര്‍ഷമാണ്.  മലയാളത്തെ സമ്പന്നമാക്കിയ   എത്രയോ എഴുത്തുകാര്‍ ഇത്തരത്തില്‍  തള്ളപ്പെടുകയോ അവഗണിക്കയോ ചെയ്യുന്നു. 

    അവാര്‍ഡ് നിര്‍ണ്ണയങ്ങളില്‍ നടക്കുന്ന ദയനീയാവസ്ഥ അല്ലെങ്കില്‍ ദുരാനുഭവം സമുജ്ജ്വലമാകുംവിധം ജനകീയ കോടതിയില്‍ അദ്ദേഹം തുറന്നുപറഞ്ഞു.  യഥാര്‍ത്ഥ   അവാര്‍ഡ് നല്‍കാതിരുന്നത് മനഃപൂര്‍വ്വമെന്ന് പറയുമ്പോള്‍ ഈ കൂട്ടര്‍ സമൂഹത്തോട് ഇത്രമാത്രം നിരുത്തരവാദപരമായിട്ടാണോ ഇടപെടുന്നത്?  വെറുതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ എന്ത് പിഴച്ചു?  ഈ പുരസ്‌കാര സമിതി എന്നത് മഹത്തായ ബുദ്ധിജീവികളുടെ ഒരു കൂട്ടമാണ്. അവിടെ കപടബുദ്ധിജീവികള്‍ കടന്നുകൂടി  സ്വാര്‍ത്ഥതയും സ്വാധീനവും ചെലുത്തി വയലാര്‍ എന്ന വിപ്ലവകവിയുടെ  മഹത്വം മറക്കു ന്നുണ്ടോ? ഇന്നുള്ള ജൂറി അംഗങ്ങളെ പരിഹാസത്തിന്റെ തീഷ്ണതയിലേക്ക് തള്ളിയിടാതെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ദേവന്മാരെയും അസുരന്മാരെയും തുറന്നുകാട്ടാന്‍ തമ്പി സാര്‍  തയ്യാറാകണം. അങ്ങനെയുണ്ടായാല്‍ ഇന്ന് നടക്കുന്ന ജീര്‍ണ്ണതകളെ  അപഗ്രഥനം ചെയ്യാന്‍ സാധിക്കും. യോഗ്യതയുള്ള പല എഴുത്തുകാരും  സംഘടിത ശക്തിയ ല്ലാത്തതിനാല്‍ തന്ത്രപൂര്‍വ്വം അവര്‍  ആട്ടിയകറ്റപ്പെടുന്നു. ഈ നിസ്സഹായവസ്ഥ അവരുടെ  അക്ഷരങ്ങളില്‍ ഉറഞ്ഞുകിടക്കുന്നു. കുറുക്കുവഴിയിലൂടെ കണ്ടെത്തുന്ന പുരസ്‌കാര മാമാങ്കം സര്‍ഗാത്മക പാരമ്പര്യത്തെ തകര്‍ക്കുന്നതിന് തുല്യമാണ്.  തമ്പി സാറിന്റെ തുറന്നു പറച്ചിലിലൂടെ സാഹിത്യരംഗത്തെ ഇരുണ്ട കാര്‍മേഘങ്ങള്‍ പെയ്‌തൊഴിയുമോ? 

     മനുഷ്യര്‍ സാംസ്‌കാരിക രംഗത്ത് വലിയ കാല്‍വെപ്പുകളൊടെ മുന്നേറുമ്പോള്‍ യോഗ്യരായ എഴുത്തുകാര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നവരാണ് ജൂറി അംഗങ്ങള്‍. ഈ രംഗത്ത് വല്ലാത്തൊരു വൈകാരിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പുരസ്‌കാരങ്ങള്‍ കൊടുക്കുന്നത് ആസൂത്രിതമായിട്ടാണോ? സമൂഹത്തെ പുനരുദ്ധരിക്കുന്നവര്‍ ഇതിന് ഉത്തരം കണ്ടെത്തണം.    ഒരു മഹാകവിയാണ് ശ്രീകുമാരന്‍ തമ്പിക്ക് പുരസ്‌കാരം കൊടുക്കുന്നതില്‍ തടസ്സമായി നിന്നുവെങ്കില്‍ ആ മഹാകവിയുടെ പേര് പറയാന്‍ തമ്പി സാര്‍  ബാധ്യസ്ഥനാണ്. ഉള്ളിലൊന്ന്, നാക്കിലൊന്ന്, കയ്യിലൊന്ന് ആ വിധം പോകരുത്.  അങ്ങയുടെ  ശിരസ്സില്‍ തലോടികൊണ്ട് ആരാണ്  കാലത്തി നൊത്ത കോലം കെട്ടിയത്?  എന്തായാലും  കാലവും കഴിഞ്ഞ് കോഴി കൂവിക്കഴിഞ്ഞപ്പോള്‍ കുപ്പയില്‍ കിടന്നാലും മാണിക്യത്തിന്റെ വില കുറയില്ലെന്ന് ജൂറിക്ക് തോന്നി. സാഹിത്യരംഗത്ത്  പ്രമുഖര്‍ നടത്തുന്ന  സ്വാര്‍ത്ഥ ഇടപെടലുകള്‍, പരസ്പരമുള്ള പുരസ്‌കാര വീതംവെക്കല്‍ പദ്ധതി  അപഗ്രഥനം ചെയ്യണം. തമ്പി സാറിനെ വളര്‍ത്തിയത് ശത്രുക്കള്‍ എന്ന് പറയുമ്പോള്‍ എന്നെ വളര്‍ത്തിയ സോഷ്യല്‍ മീഡിയ ശത്രുക്കളെ ഓര്‍ക്കുന്നു.      

    സാഹിത്യസാംസ്‌കാരിക രംഗങ്ങളില്‍ വേണ്ടത്ര സംഭാവനകള്‍ നല്‍കാത്തവര്‍ക്ക് പുരസ്‌കാരങ്ങള്‍ കൊടുത്തുകൊണ്ട് പെരുമ്പറയടിച്ച് മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കു ന്നത്  കാണാറുണ്ട്. മൂവ്വായിരത്തിലധികം ചലച്ചിത്ര ഗാനങ്ങള്‍, കവിതകള്‍, 78 തിരക്കഥകള്‍,  30 സിനിമകള്‍ സംവിധാനം ചെയ്യുക, പല ചിത്രങ്ങളുടെ നിര്‍മ്മാതാവ് തുടങ്ങി ചലച്ചിത്ര രംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്സാരമല്ല. ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യ ങ്ങള്‍ക്കായി യോഗ്യര്‍ അയോഗ്യരാകുന്നു. കായിക താരങ്ങളെ നാട്ടില്‍ നിന്ന് ഓടിക്കരു തെന്ന് കോടതി പറയുമ്പോള്‍ യോഗ്യരായ എഴുത്തുകാര്‍ എവിടെപോയിയൊളിക്കും? ഇന്നത്തെ  സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്. പൂച്ച കണ്ണടച്ചു പാല്‍ കുടിച്ചാല്‍ ആളുകള്‍ കാണാതിരിക്കുമോ? ഈ രംഗത്ത് നടക്കുന്ന ഇത്തരം അനീതികളുടെ പൊരുള്‍ പല എഴുത്തുകാരും മനസ്സിലാക്കിയിട്ടുണ്ട്.  യോഗ്യത യുള്ളവരെ അവഗണിക്കുക മാത്രമല്ല അയോഗ്യരെ യോഗ്യരാക്കുകയും ചെയ്യുന്നു.  കര്‍ക്കശമായ വിധിനിര്‍ണ്ണയം നടത്താത്തവരാണ് ഭാഷയെ ഇത്തരത്തില്‍  ഒറ്റികൊടുക്കു ന്നത്. പ്രമുഖ പ്രവാസി എഴുത്തുകാരും ഇവരുടെ ഇരകളാണ്.   ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ധാര്‍മ്മികമായ ഒരു കാഴ്ചപ്പാട് ഈ രംഗത്തുള്ള വര്‍ക്കുണ്ടാകുമോ? 

    ലോകസാഹിത്യത്തില്‍ ബൂര്‍ഷ്വാ സര്‍വ്വാധിപത്യം തുടച്ചു നീക്കപ്പെട്ടത് സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ മാത്രമല്ല അതിന്റെ മരണക്രിയയില്‍ സാഹിത്യകാരന്മാര്‍, കവികള്‍, കലാകാരന്‍മാര്‍,  എഴുത്തുകാരുടെ വലിയൊരു പങ്കുണ്ട്. അവര്‍ എന്തിനും വഴങ്ങി ക്കൊടുക്കുന്നവരല്ല. അവരുടെ നിരന്തരമായ ശബ്ദവും  എഴുത്തുമാണ് മനുഷ്യരെ പരമ്പരാഗത ചിന്തകളില്‍ നിന്ന്  ആധുനിക ചിന്താധാരയിലേക്ക് വഴിനടത്തുന്നത്.   ഇതിന്റെ അവസാനത്തെ  ഉദാഹരണമാണ് 2023 ല്‍ സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരം നേടിയ നൊബേല്‍ പുരസ്‌കാര ജേതാവ് നോര്‍വീജിയന്‍ സാഹിത്യകാരന്‍, കവികൂടിയായ  യോന്‍ ഫോസെ. എന്തിനാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം കൊടുത്തത്? വിധികര്‍ത്താക്കള്‍ കണ്ടെത്തിയ ഉത്തരം. 'നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു  ഈ സാഹിത്യകാരന്‍'. സാഹിത്യത്തിന്റെ അടിസ്ഥാന ശിലയില്‍ നിന്ന് നോക്കിയാല്‍ നമ്മുടെ എത്ര എഴുത്തുകാര്‍ ഇത്തരത്തില്‍ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ടുണ്ട്? 

    ഒരു എഴുത്തുകാരന് പുരസ്‌കാരം കൊടുക്കുക ആ വ്യക്തിയുടെ കലാസാഹിത്യ സംഭാവനകള്‍ നോക്കിയാണ്. കേരളത്തില്‍ ഇതെല്ലം കാറ്റില്‍ പരത്തുന്നു.  ഫോസെയുടെ സാഹിത്യസംഭാവനകള്‍  ഒരു കഥയിലോ നോവലിലോ ചുരുങ്ങിയതല്ല. സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ്.  നാടകങ്ങള്‍, നോവലുകള്‍, കവിതകള്‍, കഥകള്‍,  ബാലസാഹിത്യ കൃതികള്‍, ലേഖനങ്ങള്‍ മാത്രമല്ല സമൂഹത്തില്‍ നടന്നുകൊണ്ടിരുന്ന ഭരണ നാടുവാഴിത്വ കപടസദാചാരബോധത്തെയും, അഴിമതികളടക്കം പത്രതാളുകളില്‍ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.  അങ്ങനെയാണ് അദ്ദേഹം സമൂഹത്തിന്റെ ആദരവ് നേടിയത്. ഇതുപോലെയായിരുന്നു ടോള്‍സ്റ്റോയ്, പുഷ്‌കിന്‍, തുര്‍ഗനേവ്, മാക്‌സിം ഗോര്‍ക്കി  തുടങ്ങി യവരുടെ പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്ന വിപ്ലവകാരി റഷ്യയുടെ പിതാവായ ലെനിന്‍.   പാവങ്ങളെ അടിമകളെപ്പോലെ പണിയെടുപ്പിച്ച സര്‍ ചക്രവര്‍ത്തിക്കെതിരെ ലെനിന്‍ ലഘുലേഖകള്‍ മാത്രമല്ല ഇറക്കിയത് ബോള്‍ഷെവിക്കളുടെ ദിനപത്രമായ  'പ്രവ്ദ' ല്‍ അനീതിക്കെതിരെ എഴുതിക്കൊണ്ടിരുന്നു. സമൂഹത്തിന്റെ നന്മകള്‍ ആഗ്രഹിക്കുന്ന സാമൂഹ്യ സേവകരും എഴുത്തുകാരും സ്വേച്ഛാധിപതികള്‍ക്കെതിരെ, അഴിമതിക്കാര്‍ക്കെ തിരെ പോരടിക്കുക മാത്രമല്ല അവര്‍ അനുഭവിച്ച ദുരിതങ്ങള്‍ ധാരാളമാണ്. ജയില്‍ വാസം മാത്രമല്ല  നാടുകടത്തപ്പെടുകയും ചെയ്തു.  മനുഷ്യരുടെ അവകാശങ്ങള്‍ക്കായി പോരാടിയ എഴുത്തുകാര്‍, പരിഷ്‌കര്‍ത്താക്കള്‍  ആദര്‍ശനിഷ്ഠമായ മൂല്യങ്ങള്‍  ഉയര്‍ത്തിപിടിച്ചവരാണ്. മാനവികമായ ഈ നീതിബോധം നമ്മുടെ നാട്ടിലെ എത്ര എഴുത്തുകാര്‍ക്കുണ്ട്?

     മനുഷ്യരെപ്പറ്റി അവബോധമുള്ള സര്‍ഗ്ഗ പ്രതിഭകള്‍  ഭരണകൂടഭീതിയാല്‍ ഉത്കണ്ഠ കുലരാണ്. മണ്ണില്‍ പിറന്നുവീഴുന്ന നിഷ്‌ക്കളങ്കമായ കുഞ്ഞിന് പോലും അമ്പരിപ്പിക്കുന്ന ആവേശത്തോടെ ജാതിതിരിച്ച് സമൂഹത്തില്‍ വിഭജനമുണ്ടാക്കുന്നതുപോലെ സാഹിത്യ രംഗത്തും വിഭജനമുണ്ടാക്കുന്നു. ഇന്നത്തെ എഴുത്തുകാരന് വിഷയ ദാരിദ്ര്യം ധാരാളമാണ്. സമൂഹത്തില്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന മതമൗലികവാദത്തിനെതിരെ അവര്‍ എഴുതുന്നില്ല. മതത്തിന്റെ മറവില്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്നത് അവര്‍ കാണുന്നില്ല.   ജാതി മതത്തിന്റെ മറവില്‍ മനുഷ്യത്വം നിര്‍ദയമായി ചവുട്ടിയരക്കപ്പെടുന്നതുപോലെ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍  സ്വാര്‍ത്ഥതാല്പര്യങ്ങള്‍ നിലനിര്‍ത്താന്‍  സര്‍ഗ്ഗധനരായ എഴുത്തുകാരെ നിര്‍ദയം ചവുട്ടിമെതിക്കരുത്.  വയലാര്‍ ജീവിത ഗന്ധിയായ കവിതകളും ഗാനങ്ങളും നല്‍കിയ സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു. സോഷ്യല്‍ മീഡിയ വന്നതോടെ കാവ്യരംഗം മലീനസമായിക്കൊണ്ടിരിക്കുന്നു. പ്രമുഖ സാഹിത്യകാരന്മാരുടെ   സാഹിത്യ സംഭവനകളെ നിസ്സംഗതയോടെ കാണരുത്. വയലാറിന്റെ പേരില്‍ കൊടുക്കുന്ന പുരസ്‌കാരം അത്യാദരവോടെ ഏറ്റുവാങ്ങുന്നവര്‍ക്ക്   കടല്‍ നിറഞ്ഞുകവിയുന്ന സന്തോഷമുണ്ടാ കണം.  വയലാര്‍ കത്തിച്ചുവിട്ട വരികള്‍ സമൂഹത്തെ വിളിച്ചുണര്‍ത്തുന്നതും ബോംബ് പോലെ പൊട്ടിത്തെറിക്കുന്നതുമായിരുന്നു.  വയലാര്‍ വ്യക്തിസത്തയുടെ എട്ടും പൊട്ടുമറിയാത്തവര്‍ക്കാണോ വയലാര്‍ അവാര്‍ഡ് കൊടുക്കുന്നത്? ഈ രംഗത്ത് ഇനിയും  ദുരന്ത കഥാപാത്രങ്ങള്‍ ഉണ്ടാകാതെയിരിക്കട്ടെ. 

Join WhatsApp News
Abdul Punnayurkulam 2023-10-23 13:16:40
Surely, those who hard, cannot ignore. The deserve recognition.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക