Image

1517 ഒക്ടോബർ 31: റിഫോർമേഷൻ ദിവസം (ജെ.എസ്. അടൂർ)

Published on 02 November, 2023
1517 ഒക്ടോബർ 31: റിഫോർമേഷൻ ദിവസം (ജെ.എസ്. അടൂർ)

1517 October 31. ലോകചരിത്രവും വിജ്ഞാനചരിത്രവും മാറ്റിയ ദിവസം. ആ ദിവസമാണ് സർവ്വശക്തനായ പോപ്പിനെയും ഹോളി റോമൻ സാമ്രാജ്യത്തെയും ചോദ്യം ചെയ്തുകൊണ്ടു കത്തോലിക്ക പുരോഹിതനായ മാർട്ടിൻ ലൂഥർ  വിറ്റൻസ്ബെർഗിലുള്ള ഓൾ സൈയിൻസ് പള്ളിയുടെ കവാടത്തിൽ പ്രസിദ്ധമായ 95 പ്രമേയങ്ങൾ എഴുതിവച്ചത്.
അതി സമ്പന്നനായ പോപ്പും കത്തോലിക്ക സഭയും indulgence  എന്ന പേരിൽ തലമുറ തലമുറയായ പാപപരിഹാരതിന്നായി പണവും സ്വർണവും വാങ്ങി കൂട്ടുന്നതിനെ എതിർത്താണ് മാർട്ടിൻ ലൂഥർ 95 പ്രസിദ്ധ എതിർപ്പുകൾ പരസ്യമായി പ്രഖ്യാപിച്ചതു. വത്തിക്കാനിൽ സെന്റ് പീറ്റഴ്സ് ബസിലൈക്കയിൽ പൂശിയിരിക്കുന്ന ടൻ കണക്കിന് സ്വർണം പൊപ്പിന്റെ പേരിൽ പാപപരിഹാരം വിറ്റ് ഉണ്ടാക്കിയതാണ്.
ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവാണ് പോപ്പല്ല.ബൈബിൾ ആയിരിക്കണം വിശ്വാസകാര്യങ്ങടെ അടിസ്ഥാനം അല്ലാതെ പോപ്പിന്റ പ്രഖ്യാപനങ്ങൾ അല്ല എന്ന് പറയുന്നത് ആ കാലത്തു വിപ്ലവകരമായിരുന്നു.1521 ൽ പോപ്പും കത്തോലിക്കു സഭയും അദ്ദേഹത്തെ പുറത്താക്കി എക്സ്കമ്മ്യുണികേറ്റ്  ചെയ്തു.
അങ്ങനെയാണ് കത്തോലിക്ക സഭയെ എതിർത്ത പുതിയ വിശ്വാസ ധാരക്കു പ്രോട്ടേസ്റ്റ്ന്റെ വിശ്വാസമെന്ന പേരുവന്നത്. മാർട്ടിൻ ലൂഥറാണ് 1534 ൽ ആദ്യമായി മനുഷ്യർക്ക് മനസ്സിലാവൂന്ന സാധാരണ ജർമൻ ഭാഷയിലേക്ക് ബൈബിൾ ആദ്യമായി പരിഭാഷപ്പെടുത്തിയത്  അത് ജർമ്മൻ ഭാഷയുടെ വികസനത്തിനു വഴിതെളിച്ചു.
1440 ൽ ഗുട്ടൻ ബെർഗ് പ്രിന്റിംഗ് പ്രെസ്സ് കണ്ട് പിടിച്ചതും മാർട്ടിൻ ലൂഥറിന്റെ ബൈബിൾ പരിഭാഷയുമാണ്‌ ലോകത്തിലെ പുതിയ വിജ്ഞാന വിപ്ലവത്തിന്റെ തുടക്കം. കാരണം ലോകത്തു മിക്കവാറും ആധുനിക ഭാഷ വ്യാകരണം,നിഘണ്ടുകൾ, ഭാഷ വിജ്ഞാനീയം എല്ലാമുണ്ടായത വിവിധ ഭാഷകളിലേക്ക് പ്രൊറ്റെസ്റ്റന്റ് ഭാഷവിജ്ഞാനിയ മിഷനറിമാർ വായ് മൊഴിയെ വരമൊഴിയാക്കിയുള്ള പരിഭാഷ വിപ്ലവങ്ങളിലുടെയാണ്.
ഇന്ന് ഇപ്പോൾ നമ്മൾ എഴുതുന്ന മലയാള അക്ഷരങ്ങൾ ബെഞ്ചിൽ ബെയ്‌ലി എന്ന ഭാഷവിജ്ഞാനിയ മിഷനറി രൂപപ്പെടുത്തിയതാണു. ബേസൽ മിഷനിലെ  പ്രൊറ്റെസ്റ്റന്റ് ജർമ്മൻ മിഷനറിയായ ഹെർമ്മൻ ഗുണ്ടരട്ടാണ് ആധുനിക മലയാള ഭാഷ വികസനത്തിൽ വലിയ പങ്ക് വഹിച്ചത്. അതു ബൈബിൾ പരിഭാഷയുടെ ഭാഗമായിരുന്നു.
ഇന്ത്യയിൽ മിക്കവാറും എല്ലാം ആധുനിക ഭാഷ വികസനത്തിലുമിതു കാണാം.
ബൈബിൾ പരിഭാഷയുമായി ബന്ധപെട്ടു  ആധുനിക ഭാഷയുടെ വികസവും പ്രിന്റിംഗ് ടെക്ക്നോളേജിയുടെ വികസവുമാണ് വിജ്ഞാന വിപ്ലവത്തിനും ജ്ഞാനോദയത്തിനും നവോത്ഥാനത്തിനും വഴി തെളിച്ചത്.
റിഫോർമേഷനാണ് റെനൈസൻസിനും എൻലൈറ്റൻമെന്റിനും വഴിതെളിച്ചത്.
മാർട്ടിൻ ലൂഥർ തുടക്കം കുറിച്ചത് പുതിയ തിയോളേജിക്കു മാത്രം അല്ല. പുതിയ വിജ്ഞാന വിപ്ലവത്തിനു വഴിയൊരുക്കു കൂടിചെയ്തു.
എൽ എം എസിന്റെ , സി എം എസിന്റെ ബേസൽ മിഷന്റെ യും ഭാഷ, വിജ്ഞാന, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഇല്ലാതെ കേരളത്തിന്റെ ആധുനിക ഭാഷ, സംസ്കാര, വിദ്യാഭ്യാസ ചരിത്രം എഴുതാൻ സാധിക്കില്ല. ഇന്ന്  വെറും വായിൽ പറയുന്ന ' നാവോത്ഥാനത്തിന് കേരളത്തിൽ തുടക്കം കുറിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രോട്ട്സ്ട്ടന്റ് മിഷനറിമാരാണ്.
ലോകത്തു ഏറ്റവും വലിയ വിജ്ഞാന വിപ്ലവം നടന്നതിൽ പ്രധാനമാണ് ജർമ്മനി. ഹെഗ്ൽ, ഇമ്മാനുവൽ കാന്റ്, കാൾ മാക്സ്, മാക്സ് വെബർ, നിഷേ, ബിഥവോൻ, മാക്സ് പ്ലാൻക്, ഗുണ്ടർട്ട് അങ്ങനെ ആ നിര നീണ്ടു പോകും
അതിനെല്ലാം തുടക്കം കുറിച്ചത് നിലവിലുള്ള  അധികാരത്തിന്റെ ഡോഗ്മയെ എതിർത്തു ചോദ്യം ചെയ്യാൻ മാർട്ടിൻ ലൂഥർ കാണിച്ച കറേജ് ഓഫ് കൺവിക്ഷനാണ്.
അത് കൊണ്ടാണ് ഒക്ടോബർ 31 ലോകമെങ്ങും രൊഫൊമേഷൻ ഡേയ് ആയി അടയാളപെടുത്തുന്നത്.
ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക