പെര്‍ത്ത് : മലയാളി അസോസിയേഷന് ഓഫ് പെര്‍ത്ത് (ങഅജ) സംഘടിപ്പിച്ച സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തില്‍ ആതിഥേയ ടീമായ മേയ് ലാന്റ്സ് ക്രിക്കറ്റ് ക്ലബ് വന്‍വിജയം നേടി. ഓഗസ്റ്റ് 19ന് (ഞായര്‍) നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
വിജയികള്‍ക്ക് സെപ്റ്റംബര്‍ എട്ടിന് മാഡിന്ഗ്ടന് കമ്യുണിറ്റി ഹാളില്‍ നടക്കുന്ന അസോസിയേഷന് ഓണാഘോഷ ചടങ്ങില്‍ ബില്‍ ജോണ്സ്റ്റന് എംഎല്‍എ ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കുമെന്ന് സെക്രട്ടറി ബിനു ജോണി അറിയിച്ചു.