Image

മാജിക് പ്ലാനറ്റ്/ഡിഫറെൻറ് ആർട്സ് സെന്റർ: വസ്തുതകളും വിശകലനവും (ജെ.എസ്. അടൂർ)

Published on 13 January, 2024
മാജിക് പ്ലാനറ്റ്/ഡിഫറെൻറ് ആർട്സ് സെന്റർ: വസ്തുതകളും വിശകലനവും (ജെ.എസ്. അടൂർ)

ഈ വസ്തുതകൾക്ക് ആധാരം അക്കാഡമി ഓഫ് മാജിക്കൽ സയൻസ് എന്ന സംഘടനയുടെ ചരിത്രം അവരുടെ ആനുവൽ ബജറ്റ്, അവരോട് ചോദിച്ച15 ചോദ്യങ്ങൾക്കുള്ള മറുപടി എന്നിവയാണ്. അവരുടെ ഫിനാൻസ് ടീമൂമായി ഒന്നര മണിക്കൂർ കൃത്യമായി ചോദ്യവലിയുമായി ഇന്റർവ്യൂ ചെയ്തു.
അവരുടെ public domain നുള്ള കാര്യങ്ങൾ പഠിച്ചു. അവരെകുറിച്ചു അവിടെ നിന്ന് വിട്ടുപോയ ഒരാളും കുട്ടികളുടെ രണ്ടു രക്ഷിതാക്കാളും പറഞ്ഞതും മറ്റു ആരോപണങ്ങളും വായിച്ചു, വിഡിയോ കണ്ടു.
അതിന് ശേഷം ഞാൻ  ജനുവരി 10 നു  അവിടെ പോയി. അവിടെ രണ്ടര മുതൽ നാലര വരെ നേരിട്ട് സന്ദർശിച്ചു കാര്യങ്ങൾ കണ്ടറിഞ്ഞു. നേരത്തെ മുന്നറിയിപ്പ് ഇല്ലാതെയാണ് പോയത്. പോകുന്നതിന് ഇരുപത് മിനിറ്റ് മുമ്പാണ് അവിടെ പോകാൻ താല്പര്യമുണ്ട് എന്ന് അറിയിച്ചത്.

അവിടെയുള്ള സ്റ്റാഫ്,  പരിശീലനം നേടുന്നവരുടെ അമ്മമാർ, തെറപ്പിസ്റ്റ്കൾ, സൈക്കോ ലിംഗ്വിസ്റ്റിക്സിൽ കേരളയൂണിവേഴ്സിറ്റിയിൽ അധ്യാപികയായിരുന്നു ഡോ. മേരി ആൻഡ്റൂസ് കുട്ടി, അവിടെയുണ്ടായിരുന്ന തെറപ്പിസ്റ്റുകൾ (9 പേർ) എന്നിവരുമായി സംസാരിച്ചു. അവിടെ വിവിധ ആർട്ട്‌ മേഖലയിൽ പരിശീലിപ്പിക്കുന്നവരുമായി  സംസാരിച്ചു. അവിടെ പഠിക്കുന്നവരുടെ വിവിധ പെർഫോമൻസ് കണ്ടു.

അവസാനം ഗോപിനാഥിനോട് എന്റെഅസ്സെസ്സ്മെന്റും പന്ത്രണ്ട് സ്പെസിഫിക് നിർദേശങ്ങളും കൊടുത്തു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ആദ്യമായാണ് അദ്ദേഹത്തിന്നു ഇങ്ങനെ അവിടെ സന്ദർശിച്ചവർ കൃത്യമായ നിർദേശം കൊടുത്തത് എന്നാണ്.

ഈ അനാലിസസ് രണ്ട് ഭാഗമായാണ് കൊടുക്കുന്നത്.  

 ഇവിടെ ഞാൻ പഠിച്ചതും കണ്ടതുമായ കാര്യങ്ങൾ അവരുടെ strengths, limitations, opportunities and threat (SLOT)എന്ന പ്രാഥമീക വിശകലന രീതിയാണ് ഉപയോഗിക്കുന്നത്.

ഞാൻ ഇതു ശ്രദ്ധിക്കാൻ കാരണം ഒരു ഓർഗനൈസ്ഡ് ക്യാമ്പയിൻ ഒരു വ്യക്തിക്കെതിരെയും ഒരു പുതിയ സംരഭത്തിന്നു എതിരെയും വന്നത് കൊണ്ടാണ്. അല്ലെങ്കിൽ എനിക്കു ഗോപിനാഥിനേയോ മാജിക് പ്ലാനറ്റിനേ കുറിച്ചോ അറിയില്ലായിരിന്നു .. എനിക്ക് മാജിക്ക് വിദ്യയിൽ താല്പര്യം തോന്നിയിട്ടില്ല. ജീവിതത്തിൽ ഒരിക്കലും ആരുടെയും ഫാൻ അല്ല. പെട്ടന്ന് ആരെയെങ്കിലും കണ്ടു ഇമ്പ്രെസ്സ് ആകുന്നയാളുമല്ല.
ബോധ്യമുള്ള അഭിപ്രായം ആരെയും  ഭയക്കാതെ തുറന്നു പറയും. അതിനോട് ആരു വിയോജിച്ചാലും യോജിച്ചാലും. അതൊക്കെ അവരവരുടെ കാര്യങ്ങൾ.

ഒന്നാം ഭാഗം :
വസ്തുതകൾ
1. 1996 ൽ തിരുവനന്തപുരത്തു ഗോപിനാഥ്‌ മുതുകാടും അദ്ദേഹതിന്റെ പരിചയക്കാരും സുഹൃത്തുക്കളും ചേർന്നു  അക്കാഡമി ഓഫ് മാജിക്കൽ സയൻസ്  ചാരിറ്റബിൾ ആക്ട് അനുസരിച്ചു രെജിസ്റ്റർ ചെയ്തു

ഇതിന്റ ഫൗണ്ടർ പേട്രൺമാർ: ഒ എൻ വി കുറുപ്പ്, അടൂർ ഗോപാലകൃഷ്ണൻ, മലയാറ്റൂർ രാമകൃഷ്ണൻ എന്നിവരായിരുന്നു.
ഈ അക്കാഡമി വിസ്മയഭാരത്  യാത്ര ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു (2002). ഗാന്ധി മന്ത്ര (2005), വിസ്മയ സ്വാരാജ് യാത്ര ( 2007) അങ്ങനെ  കഴിഞ്ഞ 25 വർഷമായി സജീവമാണ്.
ആദ്യത്തെ ഇരുപത് വർഷങ്ങൾ ഈ സംഘടനയുടെ ഫണ്ട് റെയ്സിങ്‌ സ്ഥാപകനായ ഗോപിനാഥ്‌ ലോകത്തെമ്പാടും സ്റ്റേജ് ഷോ നടത്തി കിട്ടിയ വരുമാനമായിരുന്നു
ഈ അക്കാദമി ഓഫ് മജിക്കൽ സയൻസ് ഒരു നോൺ പ്രോഫിറ്റ് സ്ഥാപനമാണ്. അവർക്കു 80 ജി. 12 എ മുതലായ ഇൻകം ടാക്സ്  exemption ഉണ്ട്. 2019 ലാണ് എഫ് സി അർ എ റെജിസ്‌ട്രേഷൻ കിട്ടിയത്.

ഫണ്ട് റെയിസിങ്‌ വ്യവസ്ഥാപിതമായി തുടങ്ങിയത് 2017 മുതലാണ്. അതിന് മുമ്പ് ചില പ്രത്യേക പ്രോഗ്രാമിനു ചെറിയ സ്പോൺസഡ് സഹായം കിട്ടിയിട്ടുണ്ട്.

2. ഇതിന്റ പ്രധാന ഉദ്ദേശം മാജിക് പരിശീലനം / അതിന്റ പ്രചരണം / വിവിധ കലാകാരൻമാരെ സഹായിക്കുക എന്നതൊക്കെയാണ്.
തുടക്കത്തിൽ അതിന് ഉള്ള ധനസമാഹരണം ഗോപിനാഥ്‌ മുതുകാട് ഉം ടീമും നടത്തിയ സ്റ്റേജ് ഷോയിൽ നിന്ന് ആയിരുന്നു.

3. അക്കാദമി ഓഫ്  മാജിക്കൽ സയൻസ് ഇപ്പോൾ നടത്തുന്നത് രണ്ടു  പ്രധാന പ്രൊജറ്റുകളാണ്
a) മാജിക് പ്ലാനറ്റ്.
ഇതു ഒരു മാജിക് തീം പാർക്കാണ്. അതു സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തു കഴകൂട്ടത്തു കിൻഫ്രാ പാർക്കിൽ. 1.5 ഏക്കറിൽ  തുടങ്ങി. സ്ഥലം മുപ്പത് വർഷം ലീസിന് വാങ്ങിയത് അക്കാദമി ഓഫ് മാജിക്കൽ സയൻസിന്റെ പേരിലാണ് എന്നാണ് പറഞ്ഞത്. അതിനുള്ള സാമ്പത്തിക സമാഹരണം അദ്ദേഹതിന്നു മുപ്പത് വർഷത്തെ സ്റ്റേജ് ഷോയിൽ നിന്ന് കിട്ടിയ വരുമാനമാണ്. ആ വരുമാനം കൊണ്ടു വാങ്ങിയ സ്ഥലങ്ങളും ഒരുവീടുമൊക്കെ വിറ്റും സേവിങ്സ്  കൊണ്ടുമാണ് പണം സ്വരൂപിച്ചത്.

മാജിക് പ്ലാനെറ്റ് തീം പാർക്ക്‌ 2014 ഒക്ടോബറിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു. അവിടെ പെർഫോമൻസ് നടത്തിയിരുന്നുത് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കലാകാരന്മാരാണ്.
അതു കൊണ്ടാണ് ഇവർ ആദ്യം സർക്കാരുമായി ബന്ധപ്പെട്ടതും സാമ്പത്തിക സഹായത്തിനു അപേക്ഷ കൊടുത്തതും. വിവിധ മേഖലയിലുള്ള സാമ്പത്തിക പ്രയാസങ്ങളുള്ള കലാകാരൻമാരെ സഹായിക്കാനാണ്. കലാകാരൻമാരിൽ ചിലർ ഭിന്നശേഷിക്കാരായിരുന്നു

2014 മുതൽ ഇവിടെ സ്‌കൂളുകളിൽ നിന്നും അല്ലാതെയും സന്ദർശകർ ഉണ്ടായിരുന്നു. അവർ എടുക്കുന്ന ടിക്കറ്റ് ആയിരുന്നു അന്നത്തെ വരുമാനം. അതു കൊണ്ടു ഏതാണ്ട് നൂറിൽ കൂടുതൽ കലാകാരന്മാർക്ക് ശമ്പളവും ഹോണറേറിയും കൊടുക്കാൻ സാധിക്കാതെ വന്നപ്പോഴാണ് സർക്കാർ സഹായവും സി എസ്‌ അർ ഫണ്ടും 2017 മുതൽ സ്വീകരിച്ചു തുടങ്ങിയത്. അപ്പോൾ മുതൽ ടിക്കറ്റ് വച്ചുള്ള പ്രവേശനം നിർത്തി. വരുന്നവർ കൊടുക്കുന്ന സംഭാവനകൾ വാങ്ങും.

b) ഡിഫറെൻറ ആർട്സ് സെന്റ്ർ
സംഗീതത്തിലും മാജിക്കിലും മറ്റും താല്പര്യമുള്ള പല ഭിന്നശേഷിക്കാരും മാജിക് പ്ലാനറ്റ് തുടങ്ങിയ മ്യൂസിക് / മാജിക് മുതലായ പരിശീലന കേന്ദ്രത്തിൽ  ചേരാൻ താല്പര്യം പ്രകടിപ്പിച്ചതിൽ നിന്നാണ് ഡിഫറെൻറ് ആർട്ട്‌ സെന്റർ അവർക്കു വേണ്ടി തുടങ്ങാനുള്ള പ്രചോദനം.
അങ്ങനെ ഡിഫറെൻറ് ആർട്ട്‌ സെന്റർ തുടങ്ങിയത്, 2019 അവസാനമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്ഘാടനം ചെയ്തത്. ആദ്യ ബാച്ചിന് ഏതാണ്ട് അമ്പതിൽ അധികം പേർ ചേർന്ന്രങ്കിലും കോവിഡ് കാരണം പരിശീലനം മുടങ്ങി.
പിന്നെ തുടങ്ങിയത് 2021 ഒക്ടോബറിൽ എന്നാണ് പറഞ്ഞത്. അതായത് ഈ ഡിഫറെൻറ് ആർട്ട് സെന്റർ തുടങ്ങിയിട്ട് ഏതാണ്ട് മൂന്നു വർഷം പോലും കഴിഞ്ഞിട്ടില്ല . അവിടെ പലവർഷങ്ങളിൽ എല്ലാം കൂടെ മുന്നൂറ് പേരെ പരിശീലിപ്പിച്ചു. ഞാൻ ഇന്നലെ ചെന്നപ്പോൾ 195 പേർ പരിശീലനതിന്നു ഉണ്ടായിരുന്നു. ചിലരൊക്കെ രണ്ടും മൂന്നും മാസം ചികിത്സ ശാരിക ബുദ്ധിമുട്ട് കാരണം മാറി നിൽക്കാറുണ്ട്
ഇവിടെ പ്രവേശനം 14 വയസ്സിനു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കാണ്.
ഇതു പല തരം ഭിന്ന ശേഷി ഉള്ളവർക്ക് വിവിധ കലാ രൂപങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഒരു ഫിനിഷിങ് സ്കൂൾ ആയാണ് എനിക്ക് തോന്നിയത്

ഇതു  ഭിന്ന ശേഷിപുനരധിവാസ കേന്ദ്രം അല്ല. ഇതു  ഭിന്നശേഷിക്കൊ ഒട്ടിസത്തിനോയായുള്ള ചികിത്സ കേന്ദ്രം അല്ല. ഇതിന് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സർക്കാർ ഗ്രാൻഡ് ഒന്നും വാങ്ങിയില്ല എന്നാണ് പറഞ്ഞത്

ഇവിടെ ഒട്ടിസമുള്ളവരും ഇല്ലാത്ത ഭിന്നശേഷിക്കാരുമുണ്ട്. ഇതു ഒട്ടിസമുള്ളവർക്ക് വേണ്ടി മാത്രം അല്ലന്നാണ് കണ്ടറിഞ്ഞത്.

4). ഡിഫറെൻറ് ആർട്ട്‌ സെന്ററിൽ എല്ലാം കൂടി 40 പേർ ജോലി ചെയ്യുന്നുണ്ട്. അവരിൽ പത്തുപേർ സ്പെഷ്യൽ എഡ്യൂകേഷനിൽ പ്രത്യേക പരിശീലനം നേടിയവർ.
അവിടെയുള്ള തെറാപ്പി സെന്ററിൽ പ്രത്യേക പരിശീലനം നേടിയ ഒമ്പതു തെറാപ്പിസ്റ്റുകൾ ഉണ്ട്.
അതു കൂടാതെ മ്യൂസിക്, ആർട്ട്‌, സയൻസ്, മാജിക് പരിശീലകർ. അവരും ഭിന്ന ശേഷിക്കാരോടോത്തു എങ്ങനെ പ്രവർത്തിക്കണമെന്നതിൽ ട്രെയിനിങ് നേടിയിട്ടുണ്ട്.
അവിടെ ഈ രംഗത്തു സ്പെഷ്യലൈസ് ചെയ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉണ്ട്. ഈ രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ ഉപദേശക സമതിഉണ്ടാക്കുന്നു എന്നാണ് പറഞ്ഞത്.
അവിടെ ഡോക്റ്ററും നേഴ്സും ഉള്ള ഒരു ക്ലിനിക്കുണ്ട്. അവിടെ സർക്കാർ ഡോക്ടർമാരും പരിശോധിക്കാൻ വരും.

5. പ്രവർത്തനം: സ്കൂൾ സമയം രാവിലെ 9 മണി മുതൽ  നാലു മണിവരെ. രാവിലെ അവിടെ ടീ / ജ്യൂസ് / സ്നാക്സ്. ഉച്ചക്ക് ഊണ്. മൂന്നരക്ക്. ടീ / സ്നാക്സ്.
രാവിലെ ക്ലാസ്. വിവിധ പരിശീലനങ്ങൾ. അഭിരുചി അനുസരിച്ചു അവിടെ പെയിന്റിങ്, വാദ്യ സംഗീതം, വോക്കൽ സംഗീതം, ഡാൻസ്, സയൻസ്, കമ്പുട്ടർ സെന്റ്‌ർ, ഹോട്ടി കൾച്ചർ, സ്പോട്സ് അങ്ങനെ വിവിധ പരിശീലനങ്ങളുണ്ട്.

ഉച്ചകഴിഞ്ഞു അവർ വിവിധ സ്റ്റേജ്കളിൽ അര മുക്കാൽ മണിക്കൂർ പെർഫോം  ചെയ്യുന്നു
അവർക്ക് മൂന്നു  ബസ്സുകൾ  ഉണ്ട്. പരിശീലനത്തിനുള്ളവർ ബിസ്സിലാണ് വരുന്നതും തിരികെ പോകുന്നതും.
ദൂരെ നിന്നുള്ള 8 പേർക്ക് അവിടെ ബോർഡിങ്‌ സൗകര്യമുണ്ട്.

അവിടെ പല പുതിയ സ്റ്റുഡിയോ കൂടുതൽ ലോക നിലവാരത്തിലുള്ള  ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള ശ്രമത്തിലാണ്. അവിടെ ഇപ്പോൾ പണി കഴിഞ്ഞ അഞ്ഞൂറ് പേർക് ഇരിക്കാവുന്ന ഒന്നാം തരാം ഓഡിറ്റോറിയം കണ്ടു. അതും സി എസ് ആർ സ്പോൺസർഷിപ്പ് കൊണ്ടാണ് എന്നാണ് പറഞ്ഞത്. അവിടെ ഭിന്ന ശേഷിക്കാർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ എല്ലാമുണ്ട്.
അവിടെ കണ്ട ഒരു സെന്റ്‌ർ  മുരളി തുമ്മാരുകുടിയാണ്  ഉത്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ ഫോട്ടോ അവിടെകണ്ടു.
ഒരു വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നില്ല

6. ശമ്പളം
മാജിക് പ്ലാനറ്റ് ഡിഫറെൻറ് ആർട്സ് സെന്റർ, അഡ്മിൻ / മാനേജ്മെന്റ് എല്ലാം കൂടി 140 പേരുണ്ട് പേ റോളിൽ. ഇവരിൽ 20 പേർ അഡ്മിനിസ്ട്രെഷൻ ഫിനാൻസ് സ്റ്റാഫ്‌. അവിടെയുള്ള സ്റ്റാഫിൽ ഭിന്ന ശേഷിക്കാരുമുണ്ട്. അതായത് 140 കുടുംബങ്ങളുടെ വരുമാനം ഇവിടെ നിന്നാണ്. ശമ്പളത്തിന്റെ റേൻജ് 15000 മുതൽ 35000 വരെയാണ്ന്നാണ് അവിടുത്തെ ഫിനാൻസ് ഡിപ്പാർട്ട്മെന്റ്   പറഞ്ഞത്

7. ഡിഫറെൻറ് ആർട്സ് സെന്റർ കൂടാതെ അവിടെ ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് വോക്കേഷനൽ പരിശീലന കേന്ദ്രവും വർക്ക്‌ഷോപ്പുമുണ്ട്. അവർ നിർമിക്കുന്ന ക്രാഫ്റ്റ്, ഗാർമെൻസ് മറ്റു സാധാനങ്ങൾ കിട്ടും
ഞാൻ അവിടെ ചെന്നപ്പോൾ ഏതാണ്ട് 50 അമ്മമാർ അവിടെ കരിസ്മ എന്ന ശക്തികരണ സെന്ററിൽ ഉണ്ട്.
പല അമ്മമാരുമായി സംസാരിച്ചപ്പോൾ അവരുടെ ആശങ്കകൾ പങ്ക് വച്ചു. അവർ പറഞ്ഞത് ഈ സംഘടന തകർന്നാൽ അത് ബാധിക്കുന്നത് അവരുടെ മക്കളെയും അവരെയുമാണെന്നാണ്.

ബജറ്റ്
ഇവരുടെ പ്രധാന വരുമാന സ്രോതസ്സ് നാലാണ്.
a) വിദേശത്തു നിന്ന് മലയാളി സംഘടനകളും സമ്പത്തുള്ള ആളുകളും കൊടുക്കുന്ന സംഭാവന
കഴിഞ്ഞവർഷം എല്ലാം കൂടി ഏതാണ്ട് 2 കോടി രൂപ.
 b) സി എസ്‌ അർ ഫണ്ട്. അവിടെ കണ്ട പരിശീലനം കിട്ടുന്നവർ നടത്തുന്ന സ്റ്റേജുകളും പല സൗകര്യങ്ങളും ഫെഡറൽ ബാങ്ക് ഉൾപ്പെടെ പല കമ്പനികളും സ്പോൺസർ ചെയ്യുന്നതാണ്. അവിടെ അതിന്റ ബ്രാൻഡ് മാർക്കേഴ്സ് എല്ലായിടത്തും ഉണ്ട്.
c) വ്യക്തിഗത സംഭാവനകൾ. അല്ലാതെ സ്കൂളുകൾ. മറ്റു ചെറിയ സംഭാവനകൾ
d) 2017 മുതൽ സാംസ്‌കാരിക വകുപ്പിൽ നിന്നുള്ള ഗ്രാന്റ്. 2017 തൊട്ടാണ് തുടങ്ങിയത്. അതാതു വർഷം സർക്കാർ ഓഡിറ്റ് നടത്തിയാണ് ഗ്രാൻറ്  കൊടുക്കുന്നത്. ഈ വർഷം 75 ലക്ഷം വകയിരുത്തിയെങ്കിലും 18.5 അനുവദിച്ചുള്ളൂ. അതു മിക്കവാറും കിട്ടുന്നത് മാർച്ചിലാണ്
e) എല്ലാവർഷവും സർക്കാർ ഓഡിറ്റ്. പിന്നെ ചാർട്ടേഡ് അക്കൌണ്ട് നടത്തുന്ന സ്റ്റാറ്റുട്ടറി  ഓഡിറ്റ് റിപ്പോർട്ടിഗ് ഉണ്ട്
സർക്കാർ ഓരോ വർഷവും ഓഡിറ്റ് നടത്തി റിപ്പോർട്ട് അംഗീകരിച്ചാൽ മാത്രമേ ഗ്രാൻറ്  കിട്ടുകയുള്ളൂ
ഇപ്പോഴത്തെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഫിനാൻസ് റിപ്പോർട്ട്, ഒഡിറ്റ്ഡ് സ്റ്റേറ്റ്മെന്റ്, ക്വാർട്ടർലി റിപ്പോർട്ടും വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞത്

9) കണ്ടറിവ് വിചാരങ്ങൾ
അവിടെ ചെന്നപ്പോൾ ശ്രദ്ധിച്ചത് വളരെ ക്ളീൻ, നീറ്റ്, പ്രൊഫെഷനൽ. സാഹചര്യമാണ്‌. അവിടെ പരിശീലനത്തിനുള്ളവർ ഏറ്റവും നന്നായി യുണിഫോം ഡ്രസ്സ്‌ ചെയ്ത് വളരെ ഡിഗ്നിറ്റിയോടെ പെരുമാറുന്നു.. എല്ലാ പഠിതാക്കളോടും വളരെ കരുതലോടെ പെരുമാറുന്നതാണ് ഞാൻ കണ്ടത്. ഓരോരുത്തർക്ക് ഒരു പരിധിവരെ സ്പെഷ്യൽ അറ്റെൻഷൻ കിട്ടുന്നതും ശ്രദ്ധിച്ചു.
നല്ല പെയിന്റിംഗ്, നല്ല മ്യൂസിക്, ഡാൻസ് പെർഫോമൻസ്. അവിടെയുള്ള പഠിതാക്കളുടെ ഫോട്ടോ ഒന്നും മനപ്പൂർവം എടുത്തില്ല.
അവിടെയുള്ള മ്യൂസിക് സ്റ്റുഡിയോ തെറാപ്പി സെന്റർ, സ്റ്റേറ്റ് ഓഫ് ദി ആർട്ട്‌ ഫെസിലിറ്റി, സ്റ്റുഡിയോ, സ്റ്റേജ് എല്ലാം സ്റ്റേറ്റ് ഓഫ് ദി ആർട്ട്‌ പ്രൊഫെഷനൽ ഫെസിലിറ്റി. എല്ലാം well maintained.
ഇത്രയും മികച്ച സൗകര്യങ്ങാളോട്കൂടിയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ആർട്സ് പരിശീലന ഫിനിഷിങ് സ്കൂൾ ഇന്ത്യയിൽ എല്ലായിടത്തും സഞ്ചരിച്ചു ഭിന്ന ശേഷി പരിശീലനങ്ങളെ കണ്ട എനിക്ക് വേറെ ഇതു പോലെ ഇന്നൊവേറ്റിവായ സെന്റർ കണ്ടിട്ടില്ല
കേവലം മൂന്നു വർഷം  ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തുന്ന ഒരു ഫിനിഷിങ് സ്കൂൾ ഇപ്പോഴും ഒരു ഫ്ലഡ്ജിലിംഗ് സെന്ററാണ്
അവിടെ പലതും മെച്ചപ്പടാനുണ്ട്. അവർ അതിനുള്ള ശ്രമത്തിലാണ്. ഇങ്ങനെയുള്ള ഒരു സ്ഥാപനവും ഇന്ത്യയിൽ ഇതുവരെ ഞാൻ കണ്ടില്ല.
അതു പോലെ ഇങ്ങനെ ഒന്ന് തുടങ്ങി നടത്തികൊണ്ട് പോകാൻ 24x 7 പ്രതിബദ്ധത വേണം. ഇതുപോലെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു സെന്റർ തുടങ്ങാൻ ആർക്കും എളുപ്പമല്ല.
അവിടെ പലതും ഇനിയും മെച്ചപെടുത്താനുണ്ട്.അറിഞ്ഞോ അറിയാതെയോ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് എന്നോട് പറഞ്ഞത്.
ഞാൻ അവിടെ സന്ദർശിച്ചു കാര്യങ്ങൾ പഠിച്ചു ശേഷം അവർ ഇനിയും ചെയ്യണ്ട 12 നിർദേശങ്ങൾ അയച്ചു കൊടുത്തു

10)
ആരാണ് ഗോപി നാഥ്‌ മുതുകാടു?.
ഇദ്ദേഹം ജനിച്ചതും വളർന്നതും മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ. 1964ഏപ്രിൽ 10 നു  ജനിച്ചു. വിദ്യാഭ്യാസം മഞ്ചേരി എൻ എസ്‌ കോളേജിൽ നിന്നും ബി എസ്‌ സി മാത്തമാറ്റിക്സിൽ ബിരുദം. ലോ പഠിക്കാൻ ബാംഗ്ലൂരിക്കക്ക് പോയെങ്കിലും മാജിക് സ്റ്റേജ് ഷോയിൽ തിരക്ക് കൂടിയതിനാൽ നിയമ ബിരുദം പൂർത്തിയാക്കിയില്ല. മജിഷ്യൻ അർ കെ മലയത്തിന്റെ ശിഷ്യനായി സ്കൂൾ കാലം മുതൽ മാജിക് ഷോ ചെയ്തു.
പിന്നീട് തിരുവനന്തപുരം കേന്ദ്രമാക്കി ഏതാണ്ട് 22 വയസ്സ് മുതൽ കേരളത്തിലും ഇന്ത്യയിലും വിദേശത്തും വലിയ മാജിക് ഷോ ചെയ്താണ് ഇദ്ദേഹം പ്രശ്‌സ്തനായത്.
ഗോപി നാഥ്‌ മുതുകാട്  ഒരു ബ്രാൻഡായതോട് കൂടി അദ്ദേഹത്തിന്നു നിരന്തരം ലോകമേങ്ങുമുള്ള മലയാളികൾ സ്റ്റേജ് ഷോക്ക് വിളിച്ചു. പിന്നീട് അദ്ദേഹം മോട്ടിവെഷൻ സ്പീക്കാറായി ശോഭിച്ചു. അതു കൊണ്ടു സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ഫോളോവേഴ്സ് ഉണ്ടായി. അദ്ദേഹത്തിന്റെ ഭാര്യ കവിത. മകൻ വിസ്മയ് ഓസ്‌ട്രെലിയയിൽ സിഡ്നിയിൽ എൻജിനയിറങ് പഠിക്കുന്നു. അവധികാലത്തു വിസ്മയ മാജിക് പ്ലാനട്ടിലേ വോളിന്റിയറാണ്. ഇന്നലെ അവിടെ കണ്ടിരുന്നു.

മൊത്തത്തിൽ ഗോപിനാഥിന്റെ കമ്മുണിക്കേഷൻ ശൈലി ഒരു മാജിക് ഷോ പെർഫോമൻസ് ശൈലി ആണെന്ന് തോന്നി. അല്പം പുഞ്ചിരിച്ചു കഥകളോക്കെ പറഞ്ഞു ഓഡിയൻസിൽ മതിപ്പ് ഉളവാക്കുന്ന സ്റ്റേജ് പെർഫോമൻസ്  മൊട്ടിവെഷൻ സ്പീക്കിങ്‌ ശൈലി. പക്ഷെ ഒരു ക്രൈസിസ് മാനേജമെന്റ് കമ്മ്യുണികേഷനിൽ അതു കൗണ്ടർ പ്രൊഡക്റ്റിവ്‌ ആകും. ഒരു വലിയ സ്ട്രങ്‌ത് മറ്റൊരു സാഹചര്യത്തിൽ വലിയ ലിമിറ്റേഷനാകാം. അതു അദ്ദേഹത്തോട് പറഞ്ഞപ്പോൾ അതിനോട് പോസിറ്റീവായാണ് പ്രതികരിച്ചത്.. വളരെ കമിട്ട്മെന്റും കഠിന പരിശ്രമമില്ലാതെ ഇങ്ങനെയുള്ള സംരഭങ്ങൾ നടത്തി കൊണ്ടു പോകുക എളുപ്പമല്ല.

അവിടെ അദ്ദേഹം ഇല്ലെങ്കിലും നടത്തികൊണ്ട് പോകാൻ മാനേജ്മെന്റ് കപ്പാസിറ്റിയും ലീഡർഷിപ്പുമുണ്ടാക്കുമ്പോൾ ഒരു ഇന്സ്ടിട്യൂഷൻ എന്ന നിലയിൽ അതു mature ആകും.
ഇപ്പോൾ അത് അദ്ദേഹം നട്ടു വളർത്തിയ ഒരു തൈയ്യാണ്. അങ്ങനെയുള്ള പുതിയ പരീക്ഷണങ്ങളും കേരളത്തിൽ വളരണം. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതു നിരന്തരം പരിഹരിച്ചാണ് ലോകത്തു എല്ലാ പ്രസ്ഥാനങ്ങളും വളരുന്നത്.
ഈ പ്രശ്നങ്ങളും ആരോപണങ്ങളും ഉണ്ടായിരുന്നില്ലങ്കിൽ ഞാൻ ഒരു പക്ഷെ ശ്രദ്ധിക്കുക ഇല്ലായിരുന്നു.
(ഇദ്ദേഹത്തെ ആയുസ്സിൽ ആദ്യമായി 2024 ജനുവരി 10 നാണ് ഞാൻ കണ്ടത്  അദ്ദേഹതിന്റെ വിഡിയോകൾ ശ്രദ്ധിക്കാൻ തുടങ്ങിട്ട് മൂന്നു ദിവസം. അതു കൊണ്ടു തന്നെ മുൻവിധി ഇല്ലാതെ ഓപ്പൻ മൈൻഡ് സമീപനത്തോടെയാണ്)
തുടരും

ജെ എസ്

പിൻ കുറിപ്പ് :  ഞാൻ കണ്ടതും ചോദ്യങ്ങൾ ചോദിച്ചു അറിഞ്ഞതുമാണ് പറഞ്ഞത്. പ്രാഥമിക വസ്തുതകൾ
അവിടെ ജോലി ചെയ്ത ഒരാളും പിന്നീട് അവിടെ നിന്ന് തങ്ങളുട മക്കളെ  വിവിധ കാരണം കൊണ്ടു മാറ്റിയവരുടെ അഭിപ്രായങ്ങളും പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണമെന്നാണ് എന്റെ പൊതു നിലപാട്. അത് അവരോട് പറയുകയും ചെയ്തു.
പലരും പങ്കുവച്ചു അനുഭവങ്ങൾ ഗൗരവത്തിൽ പരിഗണിച്ചു പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്.
ഇവിടെ ഞാൻ കണ്ടും ചോദിച്ചും അറിഞ്ഞതാണ് പറഞ്ഞത്. ദയവായി ക്യാമ്പയിൻകാർ വന്നു ' വെളുപ്പിച്ചു ' മുതലായ കമെന്റോ നിങ്ങൾക്ക് ഭിന്നശേഷി കുട്ടികൾ ഇണ്ടോ മാതിരി സ്ഥിരം പല്ലവികളോ ട്രോളോ ചെയ്യരുത്. അതിനൊക്കെ പ്രതികരിക്കില്ല

 

Join WhatsApp News
Observer 2024-01-13 16:58:49
ഭിന്നശേഷി കുട്ടികളുടെ സംരക്ഷണമല്ല ഒരു ഫൈവ് സ്റ്റാർ കലാകേന്ദ്രമാണ് ലക്ഷ്യമെന്നർത്ഥം. കുറച്ചു ഭിന്ന ശേഷി കുട്ടികൾക്ക് കലാപരിശീലനവും നൽകും. നല്ലതു തന്നെ. വ്യാപകമായി ഇതിനു പണപ്പിരിവ് നടത്തുന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഇതാണോ അത്യാവശ്യകാര്യം? ഭിന്നശേഷി കുട്ടികൾക്ക് എന്ത് ഗുണം ലഭിക്കും?
Rajappan 2024-01-13 17:09:51
"വിദേശത്തു നിന്ന് മലയാളി സംഘടനകളും സമ്പത്തുള്ള ആളുകളും കൊടുക്കുന്ന സംഭാവന കഴിഞ്ഞവർഷം എല്ലാം കൂടി ഏതാണ്ട് 2 കോടി രൂപ." ഇതു തെറ്റാണു . അമേരിക്കയിൽ നിന്നും മാത്രം ഇതിൽ കൂടുതൽ കളക്ട ചെയ്തിട്ടുണ്ട്
Fomatten 2024-01-13 17:41:52
ശരിയായ ഓഡിറ്റ് ചെയ്യുക. ഇഡിയെയും മറ്റും അയച്ച് രാഷ്ട്രീയ എതിരാളികളെ ഓഡിറ്റ് ചെയ്താൽ മാത്രം പോരാ. നിന്ന് ഫോട്ടോയെടുത്ത് പൊക്കിപ്പിടിക്കുന്ന പൊക്കാനാ, foma വേൾഡ് മലയാളി കാർ ഇതിൽ എല്ലാം ശ്രദ്ധിക്കണം
Truth seeker 2024-01-15 22:05:43
For all readers: a collection of you tube links:- 1-EA Jabbar. സിവിയർ ഓട്ടിസവും ഭിന്നശേഷിയും കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെ ഏറ്റെടുത്ത് ആത്മാർഥതയും സത്യസന്ധതയും തെളിയിക്കുക യാണ് മുതുകാട് ചെയ്യേണ്ടത് ! 2-ഈ വിഷയത്തിൽ മാഷ് നടത്തുന്ന ബോധവൽകരണം എല്ലാവരും ഏറ്റെടുക്കേണ്ടതാണ്. നന്മ മരങ്ങൾ എന്ന് ഭൂരിപക്ഷം കരുതുന്ന സഹതാപ കച്ചവടക്കാരെ നമ്മൾ തിരിച്ചറിയുകയും അത്തരം സ്ഥാപനങ്ങളിൽ വേണ്ട തിരുത്തലുകൾ വരുത്താൻ നമ്മൾ മുന്നിട്ടിറങ്ങുകയും വേണം. ജബ്ബാർ മാഷ്, സുനിത ദേവദാസ്, സായി (Secret Agent) തുടങ്ങിയവർ നടത്തുന്ന ഈ പോരാട്ടത്തിലേക്കു കൂടുതൽ ആളുകൾ, പ്രേത്യേകിച്ചും മുഖ്യധാരാ മാധ്യമങ്ങളും കടന്നു വരേണ്ടിയിരിക്കുന്നു. 3-മുതുകാട് സാറേ ഇങ്ങനൊക്കെ ചെയ്യാമോ ❗Gopinath Muthukad | CP Shihab 4-അവൻ ഇതല്ലഇതിനപ്പുറവും ചെയ്യും; മുതുകാടിനെക്കുറിച്ച് ഗുരു RK മലയത്ത് |Gopinath 5-Gopinath Muthukadu-മലയാളി വാർത്തയ്ക്ക് പറയാനുള്ളത്. Malayalivartha Inside *There are several videos on YouTube. See for yourself instead of making a judgment by reading an article of a supporter.
Thomaskutty 2024-01-16 01:27:13
എന്റെ രായപ്പാ , എന്നാൽ പിന്നെ അത് എത്ര ആണെന്ന് ഒന്ന് പറ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക