Image

ഡിഫറെൻറ് ആർട്സ് സെന്റ്ർ-2; വിശകലനവും നിർദേശങ്ങളും (ജെ.എസ്. അടൂർ)

Published on 17 January, 2024
ഡിഫറെൻറ് ആർട്സ് സെന്റ്ർ-2; വിശകലനവും നിർദേശങ്ങളും (ജെ.എസ്. അടൂർ)

ഭിന്നശേഷിക്കാർ സമൂഹത്തിൽ പാർശ്വവൽക്കരിക്കപെട്ട ജനവിഭാഗമാണ്‌. അത് കൊണ്ടു തന്നെ ഏറ്റവും കരുതൽ വേണ്ട സെൻസിടിവായ ഇഷ്യൂവാണ്. ഒരു ചെറിയ വീഴ്ചയോ നോട്ടകുറവോ അവരെ ബാധിക്കും. എന്റെ കുടുംബത്തിൽ വിവിധ ഭിന്നശേഷി ഉള്ള നാലു പേരുണ്ട്. എന്റെ പ്രായമുള്ള കസിൻ മരിച്ചു പോയി. അത് മാത്രം അല്ല ഭിന്നശേഷി ഉള്ളവർക്ക് വേണ്ടിയുള്ള ഇരുപതിൽ ഏറെ സംഘടകൾ കേരളത്തിലും ഇന്ത്യയിലും വിദേശത്തും  സന്ദർശിച്ചു. അവർക്ക് ഫണ്ട് ചെയ്ത പരിചവുമുണ്ട്.

ഭിന്നശേഷി എന്ന പൊതു വിശേഷണം വളരെ വിഭിന്നമായ പലതരം ശാരീരികവും മാനസികവുമായ അവസ്ഥകളെ പൊതുവേ അടയാളപ്പെടുത്തുന്ന മലയാള പദമാണ്‌. Differently abled എന്ന ഇഗ്ളീഷ് പദത്തിന്റെ മലയാളവൽക്കരണം.

ആരാണ് വിഭിന്നശേഷിക്കാർ?
എന്താണ് വിഭിന്നശേഷിയെന്ന് കേരള സർക്കാർ സാമൂഹിക നീതിവകുപ്പ് കൃത്യമായി പറയുന്നുണ്ട്.
Differently Abled is often described in terms of lack of normal functioning of physical, mental or psychological processes. It is also defined as learning difficulties or difficulties in adjusting socially, which interfaces with a person's normal growth and development.
  A disabled child has been defined as one who is unable to ensure by himself, wholly or partially the necessities of a normal individual or social life including work as a result of deficiency whether congenital or not in his physical or mental capabilities.
Persons having any of the disabilities, namely, visual, communication (hearing and/or speech) and locomotor, will be considered physically disabled. More and more people are now convinced that "disabled" is not the right term to describe people who are challenged. Many now prefer using the term "differently abled".
Who are differently abled  persons?
As per the provisions of the Rights of Persons with Disabilities (RPWD) Act, 2016; it means:-
1. Blindness
2. Low vision
3. Leprosy cured persons
4. Hearing impairment (deaf and hard of hearing)
5. Locomotor Disability
6. Dwarfism
7. Intellectual Disability
8. Mental illness
9. Autism Spectrum Disorder
10. Cerebral Palsy
11. Muscular Dystrophy
12. Chronic Neurological Conditions
13. Specific Learning Disabilities
14. Multiple Sclerosis
15. Speech and Language disability
16. Thalassemia
17. Hemophilia
18. Sickle Cell disease
19. Multiple Disabilities including deaf blindness
20. Acid Attack victim
21. Parkinson's  
സർക്കാർ കൃത്യമായി പറയുന്ന 21 തരം വിഭിന്നശേഷിക്കാർക്കായി വ്യത്യസ്തമായ 21 പ്രോഗ്രാമുകൾ സർക്കാർ സാമൂഹിക വകുപ്പ് വിഭാവനം ചെയ്തിട്ടുണ്ട്. സർക്കാർ നിയമ നിർമാണം 2016 ൽ ചെയ്തു. അതിനെ തുടർന്നു കൃത്യമായ പോളിസി രേഖയുമുണ്ട്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരള സർക്കാരും സിവിൽ സമൂഹവും സാമൂഹിക സംഘടനകളും ഈ രംഗത്ത് ഗുണപരമായി മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

തിരുവനന്തപുരത്തു ടെക്നോപാർക്ക് സ്ഥാപക സി ഈ ഓ ആയിരുന്ന ജി വിജയ രാഘവൻ കഴിഞ്ഞ മുപ്പത് വർഷത്തോളം ഈ രംഗത്ത് പ്രവർത്തിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ വിഭിഭന്നശേഷിക്കാർക്ക് വേണ്ടി തുടങ്ങിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങ് (NISH) ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ്. ഒരു സർക്കാർ ഇതര സംരഭമായി തുടങ്ങിയ NISH ഇന്ന് സർക്കാർ നടത്തുന്ന കേന്ദ്രമാണ്. അത് ഒരു യൂണിവേഴ്സിറ്റിയാക്കാനുള്ള തീരുമാനം എടുത്തങ്കിലും യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ അവസ്ഥ അറിയില്ല.

ജി വിജയരാഘവൻ അദ്ദേഹത്തിന്റെ ആയുസ്സിൽ നല്ല ഒരു ഭാഗം ഇതിന് വേണ്ടിയാണ് സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചത്. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നതതും ബഹുമാനിക്കുന്നതും അദ്ദേഹത്തിന്നു ഭിന്നശേഷിയോടുള്ള സമർപ്പണ മനോഭാവം കൊണ്ടാണ്. അദ്ദേഹം ഇപ്പോൾ NISH ഇൽ ഇല്ല. സത്യത്തിൽ അദ്ദേഹം സ്ഥാപിച്ചതോ സ്ഥാപിക്കാൻ സഹായിച്ചതോ ആയ പ്രസ്ഥാനങ്ങളിൽ ഒന്നും ഇല്ല. അദ്ദേഹത്തിന്റെ രണ്ട് പെൺമക്കൾ വിഭിന്ന ശേഷിക്കാരാണ്. അവരും പഠിച്ചത് NISH ലാണ് . അവർക്ക് ലോകത്തു കിട്ടാവുന്ന മികച്ച വിദ്യാഭ്യാസം കൊടുത്തു അവർ രണ്ട് പേരും നല്ല നിലവാരത്തിൽ കുടുംബമായി ജീവിക്കുന്നു.
അദ്ദേഹം പ്ലാനിംഗ് ബോഡിൽ ഉണ്ടായിരുന്നപ്പോഴാണ് ഭിന്നശേഷിക്കാർക്ക് വേണ്ടി സർക്കാർ സജീവ പോളിസിയും പ്രോഗ്രാമുമൊക്കെ വിഭാവനം ചെയ്യുന്നത്.

പക്ഷെ അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തു ഒട്ടീസം സ്കൂൾ നടത്തുന്നത് സർക്കാരിന്റെ സഹായം ഇല്ലാതെയാണ് എന്നാണ് എന്റെ അറിവ്. അദ്ദേഹം ഇങ്ങനെ ഒരു സെന്റർ നടത്തുന്നു എന്ന് പോലും കേരളത്തിൽ പൊതു സമൂഹം അറിയുന്നില്ല. കാരണം അദ്ദേഹം കേരളത്തിലെ ഏറ്റവും നല്ല ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡരാണ്.
ഒരു വിത്തിട്ട് തൈ വളരുന്നത് വളരെ നിശബ്ദമായാണ്. ചെടിചട്ടിയിൽ ഒരു റോസചെടി നട്ടാൽ അത് പെട്ടെന്ന് പൂക്കും. കാണാൻ ആളുകൾ ഉണ്ടാവും.പക്ഷെ അത് വൻ മരമാവില്ല. വൻമരമാകുന്ന തൈകൾ വൃക്ഷമായി വളരാൻ വർഷങ്ങൾ എടുക്കും
ഈ കാര്യങ്ങളാണ് മൂന്നോ നാലോ വർഷമായി നടക്കുന്ന ഡിഫറെൻറ് ആർട്സ് സെന്റരും അതിന്റ സ്ഥാപകൻ ഗോപിനാഥ്‌ മുതുകാടും  മനസ്സിലാക്കേണ്ടത്. അദ്ദേഹത്തിന്നു വിജയ രാഘവനിൽ നിന്ന് പലതും പഠിക്കാം.

എന്താണ് ചെയ്യേണ്ടത്?
സത്യത്തിൽ മാജിക് പ്ലാനറ്റും ഡിഫറെൻറ് ആർട്സ് സെന്റ്‌റും രണ്ട് വ്യത്യസ്ത സ്പീക്ഷിസ് സംഘടനകളാണ്. ഒരു ഓർഗനൈസെഷൻ ഡവലപ്പ്മെന്റ് കാഴ്ചപ്പാടിൽ വ്യത്യസ്ത വിഷ്‌നും മിഷനും വേണ്ട രണ്ട് സംഘടനകൾ /പ്രൊജക്റ്റ് ഒരുമിച്ചു കൊണ്ടു പോകുമ്പോഴുള്ള പ്രശ്നങ്ങളാണ് അവിടെയുള്ളത്.
രണ്ടിനും രണ്ട് സമീപന രീതികളാണ് വേണ്ടത്.
മാജിക് പ്ലാനേറ്റ് ഒരു തീം പാർക്കാണ്. അതിന്റ പ്രധാന ഉദ്ദേശം എന്റർടൈൻമെന്റും പെർഫോമൻസും പ്രകടനപരതയുമാണ്.
പക്ഷെ ഭിന്നശേഷിക്കാർക്ക് വേണ്ടത് ഒരു മാജിക് തീം പാർക്കല്ല. അത് പെർഫോമൻസോ പ്രകടനപരതയോ ആകരുത്. സത്യത്തിൽ മാജിക് പ്ലാനേറ്റ് എന്ന ആശയത്തിന്നു നേർ വിപരീതമാണ് ഡിഫറെൻറ് ആർട്സ് സെന്റർ...

ഡിഫറെൻറ് ആർട്സ് സെന്റർ നേരിടുന്ന് ഏറ്റവും വലിയ വെല്ലുവിളി അതാണ്?
ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഏതൊരു പ്രസ്ഥാനവും വളരെ സെൻസിറ്റിവിറ്റിയോടും കരുതലോടുമാണ് ചെയ്യേണ്ടത്.
മാജിക് പ്ലാനേറ്റ് മാർക്കറ്റിംഗ് സ്ട്രാടെജിയും മാനേജ്മെന്റ് ലീഡർഷിപ് സമീപനവും ഡിഫറെൻറ് ആർട്സ് സെന്റരിന് ഉപയോഗിക്കുന്നത് രണ്ട് വ്യത്യസ്ത സിസ്റ്റത്തിൽ ഒരേ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ സിസ്റ്റം ഹാങ്ങ്‌ ആകും. ആപ്പിൾ ഫോണിൽ ആൻഡ്രോയ്ഡ് വർക്ക് ചെയ്യില്ല. മാവും തെങ്ങും തമ്മിൽ ബഡ് ചെയ്യാൻ സാധിക്കില്ല

അതു കൊണ്ടു ഓർഗനൈസേഷൻ രംഗത്ത് 35  വർഷം പ്രവർത്തിച്ച പരിചയം കൊണ്ടുള്ള നിർദേശം ഒരിക്കലും രണ്ട് വിഷനും മിഷനുമുള്ള സംഘടനകൾ മിക്സ് ചെയ്യരുത്. അല്ലെങ്കിൽ don't put all egs in the same basket. കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിട്ടാൽ വിരിയുന്നത് കാക്ക ആയിരിക്കില്ല.

ഞാൻ പ്രവർത്തിച്ചിരുന്ന പൂനയിലെ എൻ സി എ സ്സിന്ഫണ്ട് ചെയ്യാൻ വലിയ ഡോണർമാറുണ്ടായിരുന്നു. സർക്കാർ ഫണ്ട് ഇഷ്ട്ടം പോലെ കിട്ടുമായിരുന്നു .പക്ഷെ സർക്കാർ ഫണ്ട് വാങ്ങിയില്ല.പൂനയിൽ അമ്പത് ഏക്കർ വാങ്ങി ഒരു വലിയ ക്യാമ്പസുണ്ടാക്കാൻ 25 വർഷം മുമ്പ് ഏതാണ്ട് 30 കോടി ഫണ്ടിങ് വാഗ്ദാനം കിട്ടി. എനിക്ക് അതു ചെയ്താൽ കൊള്ളാമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ വിജയ് തെണ്ടൂൽക്കർ എന്ന   എഴുത്ത്കാരനോട് ചോദിച്ചു അദ്ദേഹം മറാത്തിയിൽ പറഞ്ഞു ' നകൊ.. നകൊ "പാടില്ല പാടില്ല '. അപ്പോൾ എനിക്ക് ഓർമ വന്നത് ' പാടില്ല പാടില്ല. നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ ". എന്റെ അടുത്ത് അന്ന് അദ്ദേഹം പറഞ്ഞതാണ്. Today 's assets can be a liability tomorrow. Travel light and be creative.

അദ്ദേഹം മുപ്പതാം വയസിൽ പറഞ്ഞു തന്നതാണ് ഞാൻ ഇന്സ്ടിട്യൂഷൻ ബിൽഡിങ്ങിൽ പാലിച്ചത്.  ഒരു പക്ഷെ നൂറു കൊടി ബജറ്റുള്ള ഒരു സ്ഥാപനമുണ്ടാക്കാമായിരുന്നു. പക്ഷെ അതു നടത്തികൊണ്ടു പോകുന്ന ഭാരത്തിൽ ജീവിതം ഭാരമുള്ളതാകും. അതു കൊണ്ടു വൻകിട സ്ഥാപനങ്ങൾ മനപ്പൂർവം ചെയ്തില്ല

ഞാൻ ഇത്രയും പറഞ്ഞത് ഗോപിനാഥ്‌ മുത്കാടു  ഡിഫറെൻറ് ആർട്സ് സെന്റർ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം അവിടെ ഇല്ലെങ്കിൽ അതു എങ്ങനെ നടക്കുമെന്ന കാഴ്ചപ്പാട് വേണം. അത് ഒരു പരിധിയിൽ കൂടുതൽ വളർന്നാൽ അതിന്റ ഭാവി എങ്ങനെയെന്ന് ആലോചിക്കണം.
ചെടിചട്ടികളുടെ ഒരു ഗാർഡനാണോ വിഷൻ.? അതോ വലിയ മരമായി വളരാൻ ശേഷിയുള്ള തെങ്ങോ, മാവോ, ആഞ്ഞിലിയോയാണോ?

ചെടിചെട്ടി ഗാർഡൻ എന്നും വെള്ളം ഒഴിച്ച് കൂടെ നിന്നില്ലങ്കിൽ ഉണങ്ങിപോകും. ഒരു കാറ്റ് നന്നായി അടിച്ചാൽ ചട്ടി പൊട്ടും.പല സംഘടനകളും സ്ഥാപകൻ വയസാകുന്നതിന് അനുസരിച്ചു വയസാകും. എല്ലാ ഗാന്ധിയൻ സംഘടനകളും ഈ ട്രാജെഡി  നേരിട്ടു. പലപ്പോഴും സ്ഥാപകന്റെ  കാലം കഴിയുന്നതോടെ സംഘടനയുടെ കാലവും കഴിയും.

എന്താണ് ഡിഫറെൻറ് ആർട്സ് സെന്ററിന്റ ഗുണങ്ങൾ ( strength )
1) ഗോപി നാഥ്‌ മുത്കാടു ഈ കാര്യത്തിൽ വളരെ ഡെഡിക്കേറ്റ്ഡ് ആണ്. 24x7 അദ്ദേഹം ആത്മാർത്ഥയോടെ  പ്രവർത്തിക്കുന്നു എന്നാണ് തോന്നിയത്.
2.മികവ് ഉള്ള നല്ല ഇൻഫ്രാസ്ട്രക്ച്ചർ
3) വ്യത്യസ്തവും ഇന്നോവേറ്റിവുമായ ആശയം
4) വളരെ ചുരുക്കം സമയം കൊണ്ടു (ഏഴു വർഷം) നല്ല ഡൈവേഴ്സ് ഫണ്ടിങ്‌ റിസോഴ്സ്
5) ഒന്നാംതരം ലൊക്കേഷൻ
6) ഇതു ഒരു fledgling initiative ആണ്. അത് കൊണ്ടു തന്നെ മികച്ച learning curve ഉണ്ട്. അതായത് വളരുന്ന തൈയെ കോതി ഒതുക്കി വളമിട്ടാൽ അതു ഓർഗാനിക് ആയി വളരും
7) മികച്ച അന്താരാഷ്ട്ര ഉപദേശക സമിതി
😎 കുറഞ്ഞ സമയം കൊണ്ട് ഒരു ഇന്നൊവേറ്റിവ് പ്രോഗ്രാം ഡിസൈൻ. ബ്രാൻഡ്
9) പരാതികളിൽ നിന്നും ആരോപണങ്ങളിൽ നിന്നും തിരുത്തലുകൾ വരുത്തി മികവ് ഉണ്ടാക്കാനാവസരം

എന്താണ് മെച്ചപ്പെടുത്താൻ സാധിക്കുന്നത് (how to address limitations )
1. ഇപ്പോൾ മാജിക് പ്ലാനറ്റും ഡിഫറെൻറ് ആർട്സ് സെന്ററും ഒരുമിച്ചാണ്.  അതു രണ്ടും കൂട്ടി കുഴക്കരുത് . അവിടെ ഉള്ള മൂന്ന് സരംഭങൾക്കും ( അമ്മമാരുടെ ശാക്തികരണമുൾപ്പെടെ) വ്യത്യസ്ത ഓർഗനെസഷൻ ഡെവലപ്പ്മെന്റ് വേണം.
2) വിഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സംഘടനകൾക്കുള്ള ഇന്റർനാഷണൽ പ്രോട്ടോക്കൊളും രാജ്യത്തെ പോളിസി നിർദേശങ്ങൾ പൂർണമായി പാലിക്കണം
3) ചാരിറ്റി / സഹായ / ആണുതാപ സമീപന ത്തിൽ നിന്ന് മാറി rights based approach വേണം. Human rights based approach ആണ് വേണ്ടത്
4) international data പ്രൊട്ടക്ഷൻ അനുസരിച്ചു അവിടെ ഉള്ളവരുടെ വിവരങ്ങളോ ഫോട്ടോയോ public domain ൽ പാടില്ല.
ഇന്നത്തെ അന്താരാഷ്ട്ര പ്രോട്ടോക്കോൾ അനുസരിച്ചു ആരുടെയും ഫോട്ടോ അവരുടെ എഴുതിയ സമ്മതപത്രം ഇല്ലാതെ ഉപയോഗിക്കരുത്.
5) അത്യാവശ്യം വേണ്ട child protection policy യും എല്ലാ ജീവനക്കാർക്കും പരിശീലനം ചെയ്യണം.  അത് പോലെ അത്യാവശ്യം വേണ്ടതാണ്  safeguarding policy.
6) പി ആർ സമീപനം വേണ്ടത് കമ്പനികൾക്കാണ് . സമൂഹിക സംഘടനകൾക്ക് വേണ്ടത് സോഷ്യൽ കമ്മ്യുണിക്കേഷൻ രീതിയാണ്. രണ്ടും രണ്ടാണ് .തേങ്ങയും മാങ്ങയും പോലെ. സംഘടന ഇപ്പോൾ നേരിടുന്ന വെല്ലുവിളി അതു പി ആർ സമീപനമാണ് നടത്തുന്നത് എന്നതാണ്.
7) ഏതൊരു സംഘടനയും founder syndrome ൽ നിന്ന് വളരുമ്പോഴാണ് അതു തലമുറകളായി നിലനിൽക്കുന്നത്.
ഇപ്പോൾ അതിന്റെ എല്ലാം ഗോപിനാഥാണ്. അല്ലാതെ വേറെ ഒരു ഫേസ് ഇല്ല. ബോർഡിൽ ഉള്ളവരുടെ ഫോട്ടോ ഒന്നും വെബ്സൈറ്റിൽ ഇല്ല.
ഗോപിനാഥ്‌ മുതുകാടു ഇല്ലെങ്കിൽ ഈ സംഘടന എത്രകാലം പോകും?
അദ്ദേഹം ഇതിന്റ ഏറ്റവും വലിയ സ്‌ട്രെങ്ത്  ആണ്.  ഇപ്പോൾ അദ്ദേഹം മാത്രമാണ് പബ്ലിക് ഫേസ്. അതു മാറണം
അത് പോലെ മോട്ടിവെഷൻ സ്പീക്കറും ഇന്സ്ടിട്യൂഷൻ ബിൽഡരും രണ്ടും രണ്ട് കാര്യങ്ങൾ. എല്ലാ ഇന്സ്ടിട്യൂഷൻ ബിൽഡ് ചെയ്യുന്നവർക്ക് ഓവർ മീഡിയ എക്സ്പോഷർ ഒരു പരിധിയിൽ കവിഞ്ഞാൽ കൗണ്ടർ പ്രോഡക്റ്റീവ്
അതിൽ ജി വിജയ രാഘവൻ വളരെ ശ്രദ്ധയുള്ളയാളാണ്
😎 ഒരു independent പാനലിനെ കൊണ്ട് ഇപ്പോൾ ഉള്ള പരാതികളും ആരോപണങ്ങളും അന്വഷിച്ചു വേണ്ട പ്രതിവിധികൾ നിർദേശിക്കാൻ ഒരു ടി ഒ ആർ ഉണ്ടാക്കുക. ഭിന്നശേഷിക്കാർ, അവരുടെ രക്ഷകർത്താക്കൾ , ഈ രംഗത്ത് കുറഞ്ഞത് പത്തു വർഷം നേതൃത്വം പരിചയം ഉള്ളവർ. സർക്കാർ പ്രതിനിധി, ഈ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ, ചാർട്ടഡ് അകൗണ്ട്ന്റ് , ഓഡി എക്സ്പെർട്ട് എല്ലാം വേണം. അത് എല്ലാം സ്ഥാപനത്തിന്നു പുറത്തുള്ളവരാകണം
9) ഇതു പോലെ ഒരു സംഘടനക്ക് program director,  operations director, director of resources mobilization, communication director എന്ന ശേഷിയും കാര്യപ്രാതിയും മുള്ള ലീഡർഷിപ് ടീം വേണം
ഗവർണർസ്/ബോർഡ് കമ്മറ്റികൾ വേണം
ഇപ്പോൾ ഇതു എല്ലാം ചെയ്യുന്നത് ഒരാൾ. ഭാരം എല്ലാം ഒരാൾക്ക് താങ്ങാൻ സാധിക്കില്ല.
10. അതു പോലെ ഇന്റർനാഷണൽ മാനദണ്ങ്ങൾ അനുസരിച്ചു Grievances redressal പോളിസിയും സംവിധാനവും വേണം
11. അടുത്ത അഞ്ചു വർഷത്തേക്ക് പ്രൊഫഷനൽ strategy plan, വേണം
12. വെബ്സൈറ്റിൽ transparency ലിങ്ക് വേണം. അവിടെ frequently asked question നുള്ള റെസ്പോൺസ്. ഫിനാൻസ്. റിപ്പോർട്ട്. സ്ട്രടെജി പ്ലാൻ, പോളിസികൾ എല്ലാം വേണം
എന്റെ അഭിപ്രായം കേരളത്തിലും ഇന്ത്യയിലും ഇതു പോലെ നൂറു  സർഗാത്മക സാമൂഹിക സരംഭങ്ങൾ വേണം
ഗോപിനാഥ്‌ തുടങ്ങി വച്ച മോഡൽ ശൈശവ പ്രശ്നങ്ങൾ പരിഹരിച്ചു ഒരു നല്ല ടീമിനെ ഏൽപിച്ചാൽ അദ്ദേഹത്തിനു ഇന്ത്യയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
ഒരുപാടു നൈസർഗ്ഗീക് കഴിവും പോസിറ്റീവ് മൈൻഡ്സെറ്റുമുള്ളയാൾ. അദ്ദേഹം  ഈ രംഗത്ത് സ്പെഷ്യൽ പരിശീലനവും ചെയ്താൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളയാളാണ്. ഒരു അന്താരാഷ്ട്ര ലീഡർഷിപ് ഫെലോഷിപ്പിൽ പോയാൽ ഗോപിനാഥിന്  ഒരുപാട് നല്ല  കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എനിക്ക് അയാളുമായി സമയം പങ്കിട്ടപ്പോൾ പോസിറ്റീവ് വൈബ് ആണ് തോന്നിയത്.
അദ്ദേഹതിന്നു ഒരു മാജിക് ടച്ചും കരിസ്മയുമുണ്ട്.
ഒരാളുടെ നല്ല വശങ്ങൾ കണ്ടു പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്റെ പൊതു സമീപനം.
അവർ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കുമ്പോൾ അവർ അവരെ തന്നെ ഔട്ട്‌ഗ്രോ ചെയ്യും
He has a great potential to outgrow himself and get rid of the baggage to grow as an excellent leader in India and beyond.പുതിയ സാമൂഹിക സംരഭങ്ങൾ വരുമ്പോൾ അതിനിടയിൽ എന്തങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് ഹിമാലയപ്രശ്‍നമാക്കി പൊട്ടിക്കാൻ എളുപ്പമാണ്. പക്ഷെ അത് പോലെ ഒന്നുണ്ടാക്കാൻ സാധിക്കില്ല. എല്ലാം നശിപ്പിക്കാൻ എളുപ്പം. പക്ഷെ സൃഷ്ടിക്കാൻ ഒരുപാടു അധ്വാനം വേണം അത് സാമൂഹിക മാധ്യമത്തിൽ ചെയ്യാൻ സാധിക്കില്ല.
ഡിഫറെൻറ് ആർട്സ് സെന്റർ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു  മാതൃക സ്ഥാപനമായി കേരളത്തിനും ഇന്ത്യക്കും അഭിമാനമായി വളരട്ടെ എന്ന് ആശംസിക്കുന്നു🤩🥰
❤️
ജെ എസ്

see also

മാജിക് പ്ലാനറ്റ്/ഡിഫറെൻറ് ആർട്സ് സെന്റർ: വസ്തുതകളും വിശകലനവും (ജെ.എസ്. അടൂർ)

Join WhatsApp News
sathyavaan 2024-01-17 02:35:47
മുതുകാട് അവിടെ എന്താണ് ചെയ്യുന്നതെന്ന് മനസിലായില്ല. ഇവിടെ വന്ന് അങ്ങേരു കാശു വാങ്ങുന്നത് താൻ 200 കുട്ടികളുടെ അച്ഛനാണെന്നു പറഞ്ഞാണ്. അവരെ സംരക്ഷിക്കുന്നുണ്ടോ? അതോ കലാപരിശീലനം മാത്രമേയുള്ളോ?
Jayan varghese 2024-01-17 12:26:52
‘ ഓന്ന് വച്ചാൽ രണ്ട് കിട്ടും വെയ് രാജാ വെയ് ‘ എന്ന കിലുക്കിക്കുത്ത് കാരന്റെ വിളിയിൽ വീണു പോകുന്നവർ വിവര ദോഷികളാണ്. ഒന്ന് വയ്ക്കുന്നവന് രണ്ട് കൊടുക്കാനായിരുന്നെങ്കിൽ അയാൾ തന്റെ കട്ടയും പടവുമായി ഇറങ്ങേണ്ടിയിരുന്നില്ലല്ലോ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. നാട് നാടാന്തരം തഴച്ചു വളരുന്ന രാഷ്ട്രീയക്കാരും മതക്കാരും സംസ്ക്കാരികക്കാരുമായ നന്മ മരക്കൂട്ടങ്ങൾ ‘ കട്ട മറിഞ്ഞാൽ കമ്പനിക്ക് ‘ എന്ന മാന്യമായ കൊള്ളയിൽ കണ്ണ് വച്ചിട്ടുള്ളവരാണ്. മറ്റുള്ളവന്റെ പോക്കറ്റിൽ നിന്നെടുത്തല്ല, സ്വന്തം അദ്ധ്വാന ഫലം നിശബ്ദമായി പങ്ക് വച്ചു കൊണ്ടാണ് ചാരിറ്റി നടപ്പിലാക്കേണ്ടത്. ജയൻ വർഗീസ്.
എം.പി.ഷീല 2024-02-04 16:27:44
കേരളത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന മാതൃകാ സ്ഥാപനമാണ് ഡിഫറൻറ് ആർട്ട് സെൻറർ. ഇവിടുത്തെ പരിശീലനംകൊണ്ട് കുട്ടികൾക്ക് വന്ന മാറ്റം വളരെ ശ്രദ്ധേയമാണ്.ഭിന്നശേഷിക്കാരായ ഇത്രയും മക്കളെ പൂമ്പാറ്റകളെപ്പോലെ ഉല്ലാസഭരിതരായി നടത്താൻ, അവരുടെ അമ്മമാർക്ക് ആശ്വാസവും കൈത്താങ്ങാകുവാനും സാധിച്ചു എന്നത് ഏറെ അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. കുട്ടികൾക്ക് കേവലം ഭക്ഷണം കൊടുത്തു മാത്രം സംരക്ഷിക്കുക എന്ന സാധാരണ ലക്ഷ്യത്തിൽനിന്ന് വ്യത്യസ്തമായി അന്തർദ്ദേശീയ നിലവാരം ഒരുക്കി ശാസ്ത്രീയമായ രീതിയിൽ നിലനിർത്തുന്നു എന്നതാണ് DAC യെ വ്യത്യസ്തമാക്കുന്നത്. കുട്ടികൾ സോഷ്യലൈസ് ചെയ്യാൻ പ്രാപ്താകുന്നു എന്നത് അവരെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. lSO അംഗീകാരമുള്ള ഈ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാൻ ഭാരിച്ച ചെലവ് ആവശ്യമായിവരുന്നു. ഒന്നോ രണ്ടോ കോടികൊണ്ടൊന്നും ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോവുക സാധ്യമല്ല.എന്തായാലും വരുമാനത്തിൽ മാത്രംകോൺസൻട്രേറ്റു ചെയ്തു കുറ്റം പറയാൻ നിൽക്കുന്ന മലയാളികളുടെ വൃത്തികെട്ട സ്വഭാവം നിറുത്തുക. ചെലവിലേയ്ക്കുകൂടി ശ്രദ്ധിക്കുക.DAC രാജ്യത്തിന്അഭിമാനമായി നിലനിൽക്കട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക