ശശി : ഞാൻ കുറച്ച് പാട്ട് പഠിച്ചാലോ എന്നാലോചിക്കാ.
സുഹാസിനി : കുറച്ച് പാട്ട് എന്ന് വച്ചാൽ ഒരു പാട്ടിൻ്റെ പകുതിയോ?
ശശി : അതല്ല, കുറച്ച് സംഗീതം പഠിച്ചാലോ എന്നൊരു ആലോചന
സുഹാസിനി : നല്ലതാ, അതാവുമ്പോൾ അക്ഷരതെറ്റൊന്നും ആളുകൾക്ക് അത്രപെട്ടെന്ന് മനസ്സിലാവില്ല.
ശശി : എഴുത്തുപോലെയല്ല, സംഗീതത്തിന് മരണമില്ല എന്നാണ് പറയുന്നത്.
സുഹാസിനി : അതൊക്കെ വെറുതെ, നിങ്ങടെ കവിതകൾക്കും മരണമില്ല.
ശശി : അതെയോ, എന്നിട്ടാണോ നീ എൻ്റെ കവിതകളെ കളിയാക്കുന്നത്.
സുഹാസിനി : മരണമില്ലാ എന്ന് പറഞ്ഞത് അവ ഗതി കിട്ടാതെ ഇപ്പഴും അലയുന്നുണ്ട് എന്ന് . അല്ല പിന്നെ !!