Image

വ്യത്യസ്ത ഗെറ്റപ്പില്‍ വില്ലനായി പൃഥ്വിരാജ് ബോളിവുഡില്‍

Published on 26 March, 2024
വ്യത്യസ്ത ഗെറ്റപ്പില്‍ വില്ലനായി പൃഥ്വിരാജ് ബോളിവുഡില്‍

പൂജ എന്റര്‍ടെയ്ന്റ്‌മെന്റ് ബാനറില്‍ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബഠേ മിയാന്‍, ഛോട്ടേ മിയാന്‍ . കബീര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മുടി നീട്ടിവളര്‍ത്തി ഒരു മാസ്‌ക് കൊണ്ടു മുഖം മറച്ച് വ്യത്യസ്തമായ ഗെറ്റപ്പിലാണ് പൃഥ്വിയുടെ വില്ലന്‍ എത്തുന്നത്. അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണിത്.

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരുടെ ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോനാക്ഷി നിന്‍ഹ, മാനുഷി ചില്ലര്‍, അലായഎന്നിവരാണ് നായികമാര്‍. രോണിത് റോയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ദേശസ്‌നേഹത്തിന്റെ ആവേശവും നിറച്ചു കൊണ്ടുള്ള ട്രെയിലര്‍ ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. 

ജോര്‍ദ്ദാന്‍, സ്‌കോട്ട്‌ലാന്‍ഡ്, അബുദാബി, ലണ്ടന്‍, മുംബൈ തുടങ്ങിയ ലൊക്കേഷനുകളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും. പാന്‍ -ഇന്‍ഡ്യന്‍ റിലീസായി ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക