Image

വിചിത്രം ( കവിത : താഹാ ജമാൽ )

Published on 27 March, 2024
വിചിത്രം ( കവിത : താഹാ ജമാൽ )

ഒരു നിഴലെൻ ചിന്തയിൽ
ചിരിയ്ന്നു കൊടുങ്കാറ്റായ്
ഉള്ളിലിരമ്പം കൂട്ടുന്നു
തിരമാലക്കടലതു കാണുന്നുണ്ട്
എത്ര ലളിതമെൻ കാഴ്ചകൾ
ചിരിപ്പിക്കും ചുറ്റുമെത്ര
കോമാളികൾ
പൂവിൻ്റെ മധുരം
പൂവിനല്ലേ അറിവതു
അതു കണ്ടെത്ര ശവനാറിപ്പൂക്കൾ
ചിരിപ്പതും ചുറ്റും

ചിലമ്പിച്ച വാക്കിനാൽ
ചില കാലങ്ങൾ തുരുമ്പിച്ച്
ചുറ്റിലും, കിനാവിലടിപ്പെട്ട് 
മരിക്കുന്നു മധുരങ്ങൾ.
രുചികളെത്ര മരിയ്ക്കുന്നു
പിറക്കുന്ന അരുചിയിൽ
ജനിയ്ക്കുന്ന തലമുറ
ചിത്രഭ്രമത്തിൽ ഭ്രമിച്ച് രമിയ്ക്കും
തമ്പ്രാക്കന്മാർ അസ്വസ്ഥമായലയുന്നു
ഭാഷയ്ക്ക് മൂർച്ച കൂടുന്നു
കറുപ്പെവിടെ?
വെളുപ്പെവിടെ?
മനുഷ്യരെവിടെ?
തർക്കം പെരുമ്പാമ്പായ്
വിഴുങ്ങുന്നു ഭൂമിയെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക