Image

ഇന്ന് പെസഹാ വ്യാഴം; ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും

Published on 28 March, 2024
ഇന്ന് പെസഹാ വ്യാഴം; ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും

കുരിശു മരണത്തിനു മുന്നോടിയായി യേശു ക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കി ഇന്ന് പെസഹാ വ്യാഴം.
ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കുന്നു. ക്രിസ്ത്യൻ കലണ്ടറിലെ ഒരു പ്രധാന ദിവസമാണ് 'വിശുദ്ധ വ്യാഴാഴ്ച' എന്നും അറിയപ്പെടുന്ന പെസഹാ വ്യാഴം. ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുമ്ബുള്ള വ്യാഴാഴ്ചയാണ് പെസഹായായി കണക്കാക്കുക. യേശുക്രിസ്തുവിൻ്റെ ശിഷ്യന്മാരുമൊത്തുള്ള അവസാനത്തെ അത്താഴത്തെ അനുസ്മരിക്കുന്നതിനാല്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഈ സുപ്രധാന വേളയില്‍, യേശു വിശുദ്ധ കുർബാന സ്ഥാപിക്കുകയും താഴ്മയോടെ തൻ്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും സേവനത്തിൻ്റെയും വിനയത്തിൻ്റെയും ശക്തമായ മാതൃക ഉയർത്തിക്കാട്ടുകയും ചെയ്തു.

വിശുദ്ധ വാരത്തില്‍ യേശുവിൻ്റെ പാഠങ്ങളെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും ഗൗരവമായി ചിന്തിക്കുന്നതിനുള്ള സമയമായി കണക്കാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക