Image

അശ്രുസംഭാരം (രാജു തോമസ്)

Published on 28 March, 2024
അശ്രുസംഭാരം (രാജു തോമസ്)

ആരുമാജന്മം പൊഴിക്കും
കണ്ണുനീർ സംഭരിച്ചാൽ,
എത്തുമതു ശിരസ്സോളം:
നെഞ്ചോളമതിൽ മുങ്ങുമ്പോൾ
അറിയുമതിൻ വൈഭവം--
കൈയും കാലുമിട്ടടിച്ചാൽ
നീന്താൻ പഠിച്ചിടും വേഗം.

കണ്ണു നിറയുന്നേരം കൈ
താനേ പൊങ്ങുമെങ്കിലും
തുടയ്ക്കാതെ, ഒഴുകട്ടെ;
ആസകലം നനച്ചാശ്രു
ചെന്നെത്തീടണം മണ്ണിൽ--
ജ്ഞാനസ്നാനത്തിനാവുന്ന
ഗംഗാജലം, ജോർദ്ദാൻജലം..

അപരന്റെ ദുഷ്ടതയോ,
സ്വന്തം പിഴവോ, സമയ-
ദോഷമോ ദുഃഖകാരണം?
എങ്കിലും സ്വന്തം തെറ്റുകൾ
പെരുക്കാതെ, തിരുത്തി,
ക്ഷമയോടെ സഹിക്കുക--
അല്ലാതെ നമുക്കെന്താകും!

മണ്ണുപോൽ സത്യമാകുന്നു
മിഴിനീ,രതു പൊരുളായ്
ജീവിതത്തെ തിളക്കുന്നു;
ഒരോ തവണയും നമ്മെ
വീണ്ടും ശുദ്ധ്യമർത്ത്യരാക്കി
മേലോകർക്കുംമേലെയാക്കി, *
ഉപ്പിൻ കാരംപോൽ വാഴുന്നു.

പഴുതൊൻപതുമെത്തിടും
ഗൂഢനാളങ്ങൾ നിറഞ്ഞും,
കനക്കും തൊണ്ടയിലൂടെ
താണുമതു ദേഹത്തെയും
സന്ദ്രമാക്കിത്തളർത്തവെ,
ചിന്തയ്ക്കുതാഴെയമർന്നു
മരുവൂ നിശ്ചലം, മൗനം.

ഒരിക്കലും ചിരിക്കാത്തോർ
ചിരിച്ചുമരിക്കുന്നുവോ,
ഒരിക്കലും കരയാത്തോർ
കരഞ്ഞുമരിക്കുന്നുവോ!
സർവ്വം കൂട്ടിക്കുറയ്ക്കുകിൽ
ഏവനും ശിഷ്ടം തുലമാം--
കരഞ്ഞോളൂ, ചിരിച്ചോളൂ.

രക്തം വിയർപ്പാക്കാം, പക്ഷേ
ചോരയാണു ചോദിപ്പതാൽ,
അതു വാലുന്നു കണ്ണീരായി;
സ്വപ്നവും കർമ്മവുമിത്ഥം
വ്യർത്ഥമുരുകിയൊലിക്കെ,
കരയാതിരിക്കൻ ചൊല്ലാ-
നാവുന്നില്ലെനിക്കിപ്പൊഴും.

Join WhatsApp News
Raju Thoams 2024-03-28 22:04:44
Author's Note, to help the readers appreciate the poem. It is a ശുദ്ധകവിത , with NO politics/religion. ചിന്തുക്കുക, ഇങ്ങനൊക്കെയല്ലേ ജീവിതം? അതോ, ഇങ്ങനെ എനിക്കുമാത്രമോ?} Please critique it, not just for its message whatever, but also for its form (structure, diction, rhythm, and melody [which may require a 2nd/3rd reading] ). My readers's comments are most welcome, for my own improvement. Humbly yours, Raju TOmas, NY (that's how thomas is pronounced here.).
P T Paulose 2024-03-28 22:37:49
മനോഹരം. കാത്തിരിക്കുന്നു അടുത്ത രചനക്കായ്
Raju Tomas 2024-03-28 23:18:08
ഇതൊരു 'ശുദ്ധകവിത'യാണ്. മതമോ രാഷ്ട്രീയമില്ല. അതിലെ ഘടനയും, ബിംബങ്ങളും, ഭാഷയും ശ്രദ്ധിച്ച് നേരായ അഭിപ്രായങ്ങളെഴുതിയാൽ, അവ എനിക്കും ഗുണകരമാവും..
Raju Tomas 2024-03-28 23:47:27
Dear PTP, I thank u for your comment (at least u read it); but u only said a very general +ve. What I want is a real critique, in the manner of literary criticism... Dear readers, read it yet once more so as to get its... Also, wait for my poem 'krooSithan' tomorrow. I remain Thankfully, humbly, till u read my next poem (tomorrow).
ജി. പുത്തൻകുരിശ് 2024-03-29 01:11:26
ഈ വൈകീയ വേളയിൽ കൈകാലുകൾ അനങ്ങാതെ ആകുമ്പോൾ കൈകാലുകൾ ഇട്ടടിച്ചിട്ടെന്തു കാര്യം രാജുതോമസ്? ഓരോ ദുഖങ്ങളും പ്രശ്നങ്ങളും നമ്മളെ നീന്താൻ പഠിപ്പിക്കുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. പക്ഷെ അന്ന് ഉപദേശിച്ചവരെ നിഷ്ക്കരുണം അവഗണിച്ചു. 'നീയൊക്ക പഠിച്ചോളും' എന്ന പിതൃവാക്ക്യം ഇപ്പോൾ ചെവിയിൽ മുഴങ്ങുന്നു! കണ്ണുനീർ; അതെന്നെ വറ്റിപ്പോയി! ഇന്ന് അതൊഴുകിപ്പോയ വറ്റിവരണ്ട നീർച്ചാലുകൾ കേരളത്തിലെ നിർജ്ജീവമായ നദികൾ പോലെ കിടക്കുന്നു. ജീവിതത്തിന്റെ സ്ഥായിയായ ഭാവം ദുഖമായതുകൊണ്ട് ദുഖത്തിന്റെ കാരണം അന്വേഷിക്കാറില്ല . 'ദുഃഖമയം ജീവിതം......'.. നമ്മുടെ അശ്രു മണ്ണിൽ പതിച്ചാൽ , 'മനുഷ്യ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങുക'. തെറ്റുകളെ തിരുത്താൻ ആവില്ല പക്ഷെ ആവർത്തിക്കാതെ മുന്നോട്ട് പോകുക. ജീവിതം; is it a 'tale told by an idiot, full of sound and fury, signifying nothing"? ഞാനിപ്പോൾ കൂടുതലും ചിരിക്കാൻ ശ്രമിക്കുന്നു. കരഞ്ഞിട്ട് കാര്യമില്ലെന്ന് ജീവിതം പഠിപ്പിച്ചു. ജീവിത സത്യങ്ങളെ വെളിപ്പെടുത്തുന്ന കവിത. അഭിനന്ദനം.
josecheripuram 2024-03-29 18:28:23
The poet seems Depressed, if you hug negative thoughts you will be crying all throughout Life, Is it worth lamenting, when you loose something in life it's ok to cry but you are expected recover from that, same way with happiness , if you win a Lottery for a huge amount you will be euphoric but after few years still you are euphoric means something wrong with you. Poem is beautiful ,content is kind of negative, suitable for Holy Week "A time for Lamenting".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക