Image

ബ്രിട്ടീഷ് കൊളംബിയയില്‍ അന്തരിച്ച മലയാളി യുവാവിനായി ഗോ ഫണ്ട് സമാഹരിക്കുന്നു  

Published on 28 March, 2024
ബ്രിട്ടീഷ് കൊളംബിയയില്‍ അന്തരിച്ച മലയാളി യുവാവിനായി ഗോ ഫണ്ട് സമാഹരിക്കുന്നു  

ബ്രിട്ടീഷ് കൊളംബിയയില്‍ അന്തരിച്ച മലയാളി യുവാവിനായി ഗോ ഫണ്ട് സമാഹരിക്കുന്നു.കൊച്ചി സ്വദേശി ആയ ജേക്കബ് ജോണ്‍ പീറ്റര്‍ (28) ആണ് നിര്യാതനായത്.

2021 ഓഗസ്റ്റില്‍ ആണ് ജേക്കബ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായി കാനഡയിലെത്തിയത്. വാൻകൂവറിലെ കാപ്പിലാനോ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്നു. മാർച്ച് 22 ന് ആയിരുന്നു മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനും, ശവസംസ്‌കാരച്ചെലവുകള്‍ക്കും മറ്റും ആണ് ഗോ ഫണ്ട് സമാഹരിക്കുന്നത്.

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഈ വെബ് സൈറ്റ് സന്ദര്‍ശിക്കുക-https://gofund.me/f35aeb4f

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക