Image

'ഗ്രെയിറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' പൃഥ്വിരാജിന് ആശംസകളുമായി സുപ്രിയ 

Published on 28 March, 2024
'ഗ്രെയിറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' പൃഥ്വിരാജിന് ആശംസകളുമായി സുപ്രിയ 

ആടുജീവിതം എന്ന സിനിമയില്‍ പൃഥ്വിരാജ് അനുഭവിച്ച വേദനകള്‍ പങ്കുവെയ്ക്കുകയാണ് ഭാര്യ സുപ്രിയ മേനോന്‍. പൃഥ്വിരാജ് ആണ് എപ്പോഴും 'ഗ്രെയിറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരുടെയും മകള്‍ അലംകൃതയുമൊത്തുള്ള ഫോട്ടോയും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

'2006 നവംബര്‍ മുതല്‍ എനിക്ക് പൃഥ്വിരാജിനെ അറിയാം, 2011 ല്‍ അദ്ദേഹത്തെ വിവാഹം കഴിച്ചു. നിരവധി സിനിമകളിലൂടെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ മുമ്പൊരിക്കലും ഇതുപോലെ ഒരു ചിത്രത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ടില്ല. നിരന്തരം പട്ടിണി കിടന്ന് ഭാരം കുറയുന്നത്, വളരെ ക്ഷീണിച്ച ദിനങ്ങള്‍. കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടിടത്തായിരുന്നു. മരുഭൂമിയിലെ ക്യാമ്പിലിരുന്ന് പൃഥ്വി ഇന്റര്‍നെറ്റിലൂടെ സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളില്‍ അവസരങ്ങള്‍ നഷ്ടമായി. ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, ബ്ലെസി എന്ന സംവിധായകനൊപ്പം ഈ സിനിമ പൂര്‍ണമാകുന്നു. ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ നിങ്ങളുടെ ചിത്രത്തിന് വേണ്ടിയുള്ള സമര്‍പ്പണം സമാനതകളില്ലാത്തതാണ്. കൂടാതെ ഈ മനോഹരമായ കലാസൃഷ്ടി കാണുന്ന എല്ലാവര്‍ക്കും എല്ലാ വിജയവും സ്‌നേഹവും നേരുന്നു. പൃഥ്വിരാജ് നിങ്ങള്‍ എപ്പോഴും എന്റെ കണ്ണില്‍ ഗ്രെയിറ്റസ്റ്റ് ആണ്' എന്നാണ് സുപ്രിയ എഴുതിയിരിക്കുന്നത്.

300 ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനകം കേരളത്തില്‍ നിന്ന് മാത്രമായി അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക