Image

ഈസ്റ്റർ ദിനത്തിലെ അവധി പിൻവലിച്ച് മണിപ്പൂർ, വിവാദമായതോടെ ഉത്തരവ് തിരുത്തി

Published on 28 March, 2024
ഈസ്റ്റർ ദിനത്തിലെ അവധി പിൻവലിച്ച് മണിപ്പൂർ, വിവാദമായതോടെ ഉത്തരവ് തിരുത്തി

ഇംഫാല്‍: ഈസ്റ്റർ ​ദിനം പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ. വിവാദമായതിനു പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്. 30, 31 തിയതികളിൽ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിനമാക്കിക്കൊണ്ടായിരുന്നു ഉത്തരവ്.

പിന്നാലെ വിമർശനം രൂക്ഷമായി. ഇതോടെയാണ് ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നൽകി സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്.

സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈസ്റ്റർ ദിനത്തിലെ അവധി ഒഴിവാക്കിയത് എന്നായിരുന്നു വിശദീകരണം.

ഗവർണറുടെ പേരിലാണ് ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്. മാർച്ച് 27നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാനത്തെ 32ലക്ഷം വരുന്ന ജനസംഖ്യയിൽ 41 ശതമാനവും ക്രിസ്ത്യാനികളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക