Image

ഇടതിനെ അരിഞ്ഞു വീഴ്ത്താൻ അങ്കത്തട്ടിലിറങ്ങി ഷാഫി പറമ്പിൽ

Published on 28 March, 2024
ഇടതിനെ അരിഞ്ഞു വീഴ്ത്താൻ അങ്കത്തട്ടിലിറങ്ങി ഷാഫി പറമ്പിൽ
 
 
കോഴിക്കോട്: കടത്തനാടൻ കളരിയിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പത്മശ്രീ മീനാക്ഷി ഗുരുക്കൾക്കൊപ്പം വാളും പരിചയുമെടുത്ത് ചുവടുവച്ച് വടകരയുടെ അങ്കത്തട്ടിൽ ഇടതിനെ അരിഞ്ഞു വീഴ്ത്താൻ കച്ച മുറുക്കുകയാണ് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.
മീനാക്ഷി ഗുരുക്കളെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാൻ എം.എൽ.എ കെ.കെ രമക്കൊപ്പമാണ് ജനതാ റോഡിലെ കടത്തനാട് കളരിയിൽ ഷാഫി എത്തിയത്.
 
വിശേഷങ്ങൾ പങ്കുവച്ചും ഗുരുക്കൾക്കൊപ്പം വാളും പരിചയുമെടുത്ത് ചുവടുകൾ വയ്ക്കാനും ഷാഫി മറന്നില്ല. കളരിയിലുണ്ടായിരുന്നവരോടെല്ലാം വോട്ടഭ്യർഥിച്ചാണ് ഷാഫി പറമ്പിൽ മടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക