Image

എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ട്; രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല​യാ​യി ക​ണ്ണൂ​ര്‍

Published on 28 March, 2024
എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ട്; രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല​യാ​യി ക​ണ്ണൂ​ര്‍

ക​ണ്ണൂ​ർ: അ​ര്‍ഹ​രാ​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളെ​യും വോ​ട്ട​ര്‍മാ​രാ​ക്കി​യ രാ​ജ്യ​ത്തെ ആ​ദ്യ ജി​ല്ല​യാ​യി ക​ണ്ണൂ​ര്‍. അ​സി. ക​ല​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍ഗ് നോ​ഡ​ല്‍ ഓ​ഫി​സ​റാ​യ സ്വീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കാ​മ്പ​യി​നി​ലാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഇ​തോ​ടെ 11 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ 115 കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി 27,450 വി​ദ്യാ​ര്‍ഥി​ക​ളെ​യാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ചേ​ര്‍ത്ത​ത്. ജി​ല്ല നോ​ഡ​ല്‍ ഓ​ഫി​സ​റു​ടെ കീ​ഴി​ല്‍ ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ ടീ​മാ​യാ​ണ് കാ​മ്പ​യി​ന്‍ ഏ​കോ​പി​പ്പി​ച്ച​ത്.

ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍നി​ന്നാ​ണ് കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ളെ ചേ​ര്‍ത്ത​ത്. 8207 യു​വ​ത​ക​ളെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ചേ​ര്‍ത്തു. പ​യ്യ​ന്നൂ​ര്‍ 2967, ത​ളി​പ്പ​റ​മ്പ് 2623, ഇ​രി​ക്കൂ​ര്‍ 1767, പേ​രാ​വൂ​ര്‍ 2708, മ​ട്ട​ന്നൂ​ര്‍ 1517, കൂ​ത്തു​പ​റ​മ്പ് 2266, ധ​ര്‍മ്മ​ടം 1071, ത​ല​ശ്ശേ​രി 1847, ക​ണ്ണൂ​ര്‍ 2010, അ​ഴീ​ക്കോ​ട് 467 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ചേ​ര്‍ത്ത വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ണ​ക്ക്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക