Image

ഫോമാ വെസ്റ്റേൺ റീജിയൺ ശക്തരായ സാരഥികളുമായി മുന്നോട്ട്; ജോൺസൺ ജോസഫ് ആർ.വി.പി. സ്ഥാനത്തേക്ക്

Published on 05 April, 2024
ഫോമാ വെസ്റ്റേൺ റീജിയൺ ശക്തരായ സാരഥികളുമായി മുന്നോട്ട്; ജോൺസൺ ജോസഫ് ആർ.വി.പി. സ്ഥാനത്തേക്ക്

കാലിഫോർണിയ: അമേരിക്കൻ മലയാളികളുടെ അഭിമാനവും സംഘടനകളുടെ  സംഘടനയുമായ ഫോമയുടെ 2024-26 ലെ നേതൃത്വത്തിലേക്ക് വെസ്റ്റേൺ റീജിയണിൽ നിന്നും 13 അംഗസംഘടനകളെ പ്രതിനിധീകരിച്ച് റീജിയണൽ വൈസ് പ്രസിഡൻറ്   സ്ഥാനത്തേയ്ക്ക് ജോൺസൺ ജോസഫിൻറെ പേര് ഐക്യകണ്ടേന നിർദ്ദേശിയ്ക്കപ്പെട്ടു.
 
റീജിയണിൽനിന്നും ഫോമയിൽ സജീവമായി പ്രവർത്തിക്കുന്ന നേതാക്കന്മാരും  വിവിധ സംഘടനാ ഭാരവാഹികളും  പരസ്പരം കൂടിയാലോചിച്ചാണ്   ജോൺസൺ ജോസഫിനെ നാമനിർദ്ദേശം ചെയ്തത്.  

ജോൺസൺ ജോസഫ് നിലവിൽ ഫോമ  നാഷണൽ കമ്മിറ്റി അംഗവും  ലോസ് ഏഞ്ചൽസിലുള്ള ഒരുമ മലയാളി അസോസിയേഷൻ പ്രസിഡണ്ടും, ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപത  പാസ്റ്ററൽ  കൗൺസിൽ അംഗവുമാണ്.  പ്രശസ്ത കമ്പനിയിൽ മാനുഫാക്ചറിംഗ് എൻജിനീയറായി ജോലി ചെയ്യുന്നു.

കഴിഞ്ഞ 12 വർഷമായി  ലോസ് ഏഞ്ചൽസിൽ  പൊതു പ്രവർത്തന രംഗത്ത് സജീവമായ ജോൺസൺ ലോസ് ഏഞ്ചൽസിനടുത്തു ഓറഞ്ചിലുള്ള   സെൻറ് തോമസ് സീറോ മലബാർ പള്ളിയുടെ മുൻ ട്രസ്റ്റി, പാരിഷ് കൗൺസിൽ അംഗം, സീറോ മലബാർ കാത്തലിക് കോൺഗ്രസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും  വ്യക്തമായ കാഴ്ചപ്പാടെ സമൂഹത്തിന്റെ  വികസനത്തിനു നേതൃത്വം കൊടുക്കുകയും ചെയ്‌തു. ഒരുമ അസോസിയേഷനിൽ കൂടി മലയാളികൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചു.   യുവജനങ്ങൾക്കും കുട്ടികൾക്കും വേണ്ടി  ഇൻറർ സ്റ്റേറ്റ് ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ്, കുട്ടികൾക്കായി  സ്പെല്ലിംഗ് ബീ മത്സരം, എന്നിവക്ക് പുറമെ ഹെൽത്ത് സെമിനാർ, കുടുംബ കൂട്ടായ്മ, ഓണാഘോഷ പരിപാടികൾ, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ, എന്നിവയെല്ലാം ഒരുമയിൽ കൂടി മലയാളികൾക്ക് ലഭിച്ച നേട്ടങ്ങളാണ്.

ഫോമ   നാഷണൽ കമ്മിറ്റി മീറ്റിങ്ങുകളിൽ   വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിൽ നിന്നും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. 2022-24 ൽ ഏറ്റവും കൂടുതൽ ഡെലിഗേറ്റ്സ് ഉള്ള വെസ്റ്റേൺ റീജിയണിൽ നിന്നും 87 ൽ 83 പേരുടെയും പിന്തുണയോടുകൂടി ഫോമയുടെ നാഷണൽ കമ്മറ്റിയംഗമായ ജോൺസൺ   ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്വങ്ങൾ  വിജയകരമാക്കി. .

തികഞ്ഞ ആദർശവാദിയായ ജോൺസൺ,  വെസ്റ്റേൺ റീജിയണിൽ നിന്നും നാഷണൽ കമ്മിറ്റിയിലേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ള ജോർജുകുട്ടി തോമസ് പുല്ലാപ്പള്ളി, സജൻ മൂലേപ്ലാക്കൽ, സുജ ഈപ്പൻ, എന്നിവരുമായും, നാഷണൽ യൂത്ത് പ്രതിനിധിയായി കേരള അസോസിയേഷൻ ഓഫ് ലോസാഞ്ചൽസ് എൻഡോഴ്സ്  ചെയ്ത ആഗ്‌നസ് ബിജുവുമായും ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ  ഏറ്റവും മികവുറ്റതാക്കുമെന്ന് ഏവരും അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 8,9,10,11 എന്നീ   തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പൂണ്ടക്കാനിയിലെ ബാർസലോ ബവാരോ ഫൈവ് സ്റ്റാർ റിസോർട്ട് പാലസിൽ വെച്ചു നടക്കുന്ന ഫോമയുടെ അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുക്കുന്നതിന് വെസ്റ്റേൺ റീജിയണിൽ നിന്നും നല്ലൊരു പങ്കാളിത്തം ഉണ്ടായിരിയ്ക്കും.

Join WhatsApp News
വെസ്റ്റേൺ ശശി 2024-04-05 02:23:50
വല്ലതും നടക്കുമോ, നടക്കുമായിരിക്കും.
josecheripuram 2024-04-05 02:57:39
Money talks, bullshit walks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക