Image

മധു  (കവിത:ബേബി കാക്കശ്ശേരി )

Published on 05 April, 2024
മധു  (കവിത:ബേബി കാക്കശ്ശേരി )

1

കാട്ടിൽ നിന്നൊരു പാമ്പ് നാട്ടിലെത്തി
കൂട്ടിലെ പൂവനെ കൊന്നു തിന്നു .

നാട്ടുകാരെല്ലാരും ഓടിയെത്തി
ബാവാ സുരേഷുമങ്ങോടിയെത്തി.

നോവാതെ പാമ്പിനെ ചാക്കിലാക്കി
കാട്ടിലേയ്ക്കു ഹാ തുറന്നു വിട്ടു !

       2]
പട്ടിണി കൊണ്ടൊരു കാട്ടുവാസി
നാട്ടിലിറങ്ങി അരി കവർന്നു.
നാട്ടുകരെല്ലാം പിടിച്ചു കെട്ടി
കാനനവാസിയെ തല്ലിക്കൊന്നു!
"മധു" പോയി നാടിന്റെ നാവിലിന്നു
കയ്പായി , എന്തൊരു കാട്ടുനീതി !!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക