Image

മിന്നുന്നതെല്ലാം പൊന്നല്ല (ദേവു)

Published on 17 April, 2024
മിന്നുന്നതെല്ലാം പൊന്നല്ല (ദേവു)

ഞാൻ പറഞ്ഞിരുന്നതല്ലേ നിന്നോട്...
ഒരിക്കൽ പടിയിറങ്ങിയാൽ
പിന്നൊരു തിരിച്ചു വരവുണ്ടാവില്ലെന്നു...
നിന്നിൽ അത്രത്തോളം
ആഴ്ന്നിറങ്ങിയവൾക്ക്
നീ നൽകിയ നോവ് തീരെ
ചെറുതായിരുന്നില്ല...
നിന്റെ കൈപിടിച്ചു
എത്ര മഴ നനഞ്ഞതായിരുന്നു ഞാൻ...
നിന്റെ സ്നേഹത്തിന്റെ ചൂടറിഞ്ഞൾക്ക്
ഓർക്കാപ്പുറത്ത് നിന്നിലുണ്ടായ മാറ്റത്തെ
തിരിച്ചറിയാനായില്ല...
വിഡ്ഢിയാണിവളെന്നു നിനച്ചോ നീ...
നിനക്കറിയോ...
ഞാനഭിനയിക്കുവായിരുന്നു...
നിന്റെ സന്തോഷത്തിൽ
കരിനിഴൽ വീഴ്ത്താതിരിക്കാനായ്...
പൊള്ളയായ വാക്കുകളെയും
കാപട്യങ്ങളെയും
നീയെന്നെങ്കിലും തിരിച്ചറിയുമെന്നെനിക്കറിയാമായിരുന്നു...
അപ്പോഴേക്കും ഞാൻ നിന്നിൽ നിന്നും
ഒത്തിരിയകലെയായിരിക്കുമെന്നറിയാം...
എങ്കിലും നീ സുരക്ഷിതനാണല്ലോ
എന്നോർത്തെനിക്കാശ്വസിക്കാമല്ലോ...
വിശ്വസിച്ചവരെ ചതിക്കില്ലെന്നൊരു
പാഠം മാത്രം നീ ഉൾക്കൊള്ളുക...
മിന്നുന്നതെല്ലാം പൊന്നല്ല
എന്നു സ്വയം വിശ്വസിച്ചു കൊണ്ട്
മുന്നോട്ട് പോവുക....
എന്നും നിന്റെ നന്മ മാത്രം
ആഗ്രഹിക്കുന്ന ഒരുവൾ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക