Image

തെലങ്കാനയില്‍ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം

Published on 18 April, 2024
തെലങ്കാനയില്‍ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം

ഹൈദരാബാദ്: തെലങ്കാനയില്‍ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് തെരേസ സ്കൂള്‍ അടിച്ചുതകർത്ത ഹനുമാൻ സേന പ്രവർത്തകർ മാനേജരായ മലയാളി വൈദികൻ ഫാ.ജയ്സണ്‍ ജോസഫിനെ ക്രൂരമായി മർദ്ദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തത് ചൊവ്വാഴ്ചയാണ് . ഹൈദരാബാദില്‍ നിന്ന് 225 മീറ്റർ അകലെയുള്ള ലക്സറ്റിപ്പെട്ട് എന്ന സ്ഥലത്ത് ണ് സംഭവം.

പൊലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയായിരുന്നു ആക്രമണം . പൊലീസ് നോക്കിനില്‍ക്കെ കഴുത്തില്‍ കാവിഷാള്‍ ധരിപ്പിച്ചെന്നും തിലകം ചാര്‍ത്തിപ്പിച്ചെന്നും ജയ്ശ്രീറാം വിളിപ്പിച്ചെന്നുമാണ് ആരോപണം.

സ്കൂള്‍ യൂണിഫോം ധരിക്കുന്നതിന് പകരം ഹനുമാൻ ദീക്ഷ സ്വീകരിക്കുമ്ബോള്‍ ധരിക്കുന്ന വേഷം ധരിച്ച്‌ കുറച്ച്‌ കുട്ടികള്‍ സ്കൂളില്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. യൂണിഫോം ധരിച്ച ശേഷം അതിന് മുകളില്‍ ആചാരപരമായ വേഷങ്ങള്‍ ഇടുന്നതിന് കുഴപ്പമില്ലെന്നും അല്ലെങ്കില്‍ രക്ഷിതാക്കളെ കൊണ്ട് അക്കാര്യം പറയിക്കണം എന്നും സ്കൂള്‍ അധികൃതർ കുട്ടികളോട് പറഞ്ഞിരുന്നു.

ഇതാണ് പ്രകോപനത്തിന് കാരണമായത്. ആചാരപരമായ വേഷം ധരിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ആരോ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെ വലിയ ജനക്കൂട്ടം ജയ് ശ്രീറാം വിളിച്ച്‌ സ്കൂളിലനകത്ത് എത്തി. പ്രിൻസിപ്പളിനെ കാണണമെന്ന് പറഞ്ഞാണ് ഇവർ എത്തിയതെങ്കിലും മാനേജരായ ഫാ. ജയ്സണാണ് ഇവരോട് സംസാരിച്ചത്.

സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. സ്കൂളിലെ മറ്റ് ജീവക്കാർ ഇടപെട്ടാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഇതിനിടെ പോലീസും സ്ഥലത്തെത്തി. അക്രമികള്‍ സ്കൂള്‍ അടിച്ച്‌ തകർക്കുകയും മദർ തേരസയുടെ പ്രതിമ തകർക്കുകയും ചെയ്തു. ആചാര വേഷം ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വൈദികൻ പറഞ്ഞു.

കത്തോലിക്ക വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച ഹനുമാൻ സേനയുടെ നീചപ്രവൃത്തിയെ അപലപിക്കുന്നതായി എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി പറഞ്ഞു. പോലീസിനെ നോക്കുകുത്തി ആക്കി കഴുത്തില്‍ നിർബന്ധിച്ച്‌ കാവി ഷാള്‍ ധരിപ്പിക്കുകയും തിലകം ചാർത്തുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തതായി സമിതി കണ്ഡവീനർ ഫാ. സെബാസ്റ്റ്യന്ഡ തളിയൻ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക