തിരുവനന്തപുരം: ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം.സംഭവുമായി ബന്ധപ്പെട്ട് ആറ്റുകാല്‍ സ്വദേശി കാര്‍ത്തികേയ(അനു)നെ പൊലീസ് പിടികൂടി. അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചും മകനെ ആക്രമിച്ച രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് മാസമായി അനു കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് വിവരം. പച്ചമുളക് തീറ്റിച്ചുവെന്നും ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും കുട്ടി പറഞ്ഞു. അച്ഛന് അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരന് വീഡിയോയില്‍ പറയുന്നു. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയുടെ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.