Image

സംവിധായകൻ ജോഷിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയി

Published on 20 April, 2024
സംവിധായകൻ ജോഷിയുടെ വീട്ടില്‍ നിന്ന്  ഒരു കോടി രൂപയുടെ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയി

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ പനമ്ബളളിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.

ഒരു കോടി രൂപയുടെ കവർച്ച നടന്നെന്നാണ് സൂചന. സ്വർണവും വജ്രാഭരണങ്ങളുമാണ് മോഷണം പോയെന്നാണ് വിവരം. കളളൻ അടുക്കള വഴി അകത്തുകയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒന്നരമണിക്ക് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനുശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ജോഷിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക