Image

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ   സുവർണ  ജൂബിലി  ആഘോഷങ്ങൾക്ക്  തുടക്കമായി 

ശ്രീകുമാർ ഉണ്ണിത്താൻ Published on 23 April, 2024
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ   സുവർണ  ജൂബിലി  ആഘോഷങ്ങൾക്ക്  തുടക്കമായി 

ന്യു യോർക്ക്: ഏറ്റവും അംഗസംഖ്യയുള്ള അസോസിയേഷനുകളിലൊന്നായ  വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന  ഗോൾഡൻ ജൂബിലി   ആഘോഷങ്ങൾക്ക്  തുടക്കമായി. മൗണ്ട് പ്ലെസന്റ്  കമ്മ്യൂണിറ്റി ഹാളിലെ  നിറഞ്ഞ   സദസിൽ  നടന്ന  ഫാമിലി നൈറ്റ്  ആയിരുന്നു പ്രഥമ  പരിപാടി 

പ്രസിഡന്റ് വർഗീസ് എം   കുര്യൻ  (ബോബൻ ) ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പ്രസിഡന്റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ജൂബിലി  ആഘോഷം ഉൽഘാടനം ചെയ്‌തു. കോർഡിനേറ്റർ ടെറൻസൺ തോമസ്  ആമുഖ പ്രസംഗം  നടത്തി. സെക്രട്ടറി ഷോളി കുമ്പിളിവേലി  അസോസിയേഷന്റെ പ്രവർത്തനങ്ങളെപറ്റിയും   ജൂബിലി  പരിപാടികളെ പറ്റിയും സംസാരിച്ചു. ട്രഷർ ചാക്കോ പി ജോർജ് (അനി), വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ജോ. സെക്രട്ടറി നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ്  എന്നിവരും സന്നിഹിതരായിരുന്നു 

ആഘോഷങ്ങൾക്ക് പ്രസിഡന്റ് വർഗീസ് എം   കുര്യൻ, ഐ.പി.സി.എൻ.എ പ്രസിഡന്റ് സാമുവൽ ഈശോ, ഡബ്ലിയു.എം.എ.  മുൻ പ്രസിഡന്റുമാരായ തോമസ് കോശി, ജെ . മാത്യൂസ് , കെ .ജെ ഗ്രിഗറി, ജോൺ കെ മാത്യു  (ബോബി) എ . വി വർഗീസ് , ടെറൻസൺ തോമസ് , ജോയി ഇട്ടൻ , ജോൺ ഐസക് , ഗണേഷ് നായർ, ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി,  സെക്രട്ടറി ഷോളി കുമ്പിളിവേലി, ട്രഷർ  ചാക്കോ പി ജോർജ് (അനി ) ജോ. സെക്രട്ടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവർ  ചേർന്ന് തിരി തെളിയിച്ചു . കമ്മിറ്റി മെംബേഴ്സിനു വേണ്ടി  കെ . കെ . ജോൺസൻ, രാജൻ ടി ജേക്കബ് , ഇട്ടൂപ്പ് ദേവസ്യ , സുരേന്ദ്രൻ നായർ, മാത്യു ജോസഫ് , ജോണ്‍ തോമസ്,  , ജോർജ് കുഴിയാഞ്ഞാൽ, തോമസ് ഉമ്മൻ , തോമസ് പോയ്കയിൽ , ജോ ഡാനിയേൽ   എന്നിവരും ,  ഫൊക്കാനയെ പ്രധിനിധികരിച്ചു ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പനും, റീജണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോയും , ഫോമായെ  പ്രതിനിധീകരിച്ചു  ഷിനു ജോസഫും  തിരി തെളിയിച്ചു.  

മീഡിയയെ പ്രധിനിധികരിച്ചു  ജോസ് കാടാപ്പുറവും , ഷിജോ പൗലോസും പങ്കെടുത്തു.

അൻപത്  വര്‍ഷത്തെ പാരമ്പര്യം നെഞ്ചിലേറ്റി, ഓരോ ഘട്ടങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായാണ്  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ  പ്രവർത്തനങ്ങൾ എന്നും കാണാൻ സാധിച്ചിട്ടുള്ളത് എന്ന് മുഖ്യാതിഥി   സുനിൽ ട്രൈസ്റ്റാർ പറഞ്ഞു  .   

നമ്മുടെ പൈതൃകവും, സംസ്‌കാരവും, പാരമ്പര്യവും, വിശ്വാസവും എല്ലാം ഈ ഏഴാം കടലിനിക്കരെ നട്ടുവളര്‍ത്തിയെടുക്കാന്‍ മുന്‍കൈയ്യെടുത്തവരെ  അധ്യക്ഷ പ്രസംഗത്തിൽ  പ്രസിഡന്റ് വർഗീസ് എം   കുര്യൻ  അനുസ്‌മരിച്ചു 

മുൻ പ്രസിഡന്റുമാർ ആയിരുന്ന  സെബാസ്റ്റിയൻ ആഴാത്തു , നൈനാൻ ചാണ്ടി , കൊച്ചുമ്മൻ ജേക്കബ് ,എം . വി ചാക്കോ ,ജോൺ ജോർജ് ,  രാജു സക്കറിയ ,   ഡോ. ഫിലിപ്പ് ജോർജ് , കെ.ജി . ജനാർദ്ദനൻ  എന്നിവർക്ക്  ആദരഞ്ജലികൾ അർപ്പിച്ചു .

ഒരു സംഘടന ഗോൾഡൻ ജൂബിലി ആഘോഷിക്കുക എന്നത്   ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും  ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുര്ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും . ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം  പങ്കാളി ആകുവാൻ സാധിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്‌  ടെറൻസൺ തോമസ് അഭിപ്രായപ്പെട്ടു.

മാതൃഭാഷയായ മലയാളത്തോടും, മലയാളീ സമൂഹത്തോടും സ്‌നേഹമുള്ള ഒരു ചെറിയ സഹൃദ കൂട്ടായ്മയില്‍ നിന്ന് മെല്ലെ വളര്‍ന്നു വന്ന്, ഇന്ന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത്  പല  വ്യക്തികളുടെ ശ്രമഫലമാണ്.   തലമുറകള്‍ക്കു ഒത്തുചെരുവാന്‍ കഴിയുന്ന ഒരു വലിയ വേദിയാക്കി മാറ്റിയ ഇതിന്റെ സ്ഥാപകനേതാക്കന്മാരെയും, ഇതിന്റെ സാരഥികളായി പ്രവര്‍ത്തിച്ചവരെയും ഈ അവസരത്തില്‍ നമ്മള്‍ പ്രത്യേകം ആദരിക്കേണ്ടിയിരിക്കുന്നുവെന്ന്  സെക്രട്ടറി ഷോളി കുമ്പിളിവേലി അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി  മത്സരിക്കുന്ന
മുൻ പ്രസിഡന്റ് കൂടിയായ  ജോൺ ഐസക്‌  ഏവരോടും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു സംസാരിച്ചു .

ബിന്ദ്യ ശബരി,  ടിപ്സി രാജ്   എന്നിവർ അവതരിപ്പിച്ച നൃത്തവും ബിന്ദ്യ ശബരിയുടെ നാടോടിനൃത്തവും ഏവരുടെയും മനം കവർന്നു. നാട്യമുദ്ര സ്കൂളിലെ  ദിയ , ജിയ , അന്നപൂർണ്ണ , മേഘ്‌ന കാവ്യാ  എന്നിവരുടെ നിർത്തങ്ങളും കൗശല , അൻവി , റിത്വിക, ദഹ്‌ലിയാ കിറ എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും   നയന മനോഹരമായിരുന്നു. സിനിഷ മേരി വർഗീസ് , ഹവാന സാറ മാത്യു , മൈൽസ് പൗലോസ്, സെലിൻ പൗലോസ് എന്നിവരുടെ ഗനങ്ങളും സ്വരമധുരമായിരുന്നു. നിമിഷ ആൻ വർഗീസ്  എം സി ആയി പ്രവർത്തിച്ചു .

ശബരി നാഥ്‌ , വേദ എന്നിവർ അവതരിപ്പിച്ച ഗാന സന്ധ്യ കേൾവിക്കാരെ സംഗീത ലോകത്തു എത്തിച്ചു.
ആടിയും പാടിയും ഫാമിലി നൈറ്റ് ആഘോഷമാക്കി മാറ്റുവാൻ അവർക്ക് കഴിഞ്ഞു. പങ്കെടുത്ത ഏവർക്കും  ട്രഷർ ചാക്കോ പി ജോർജ് നന്ദി രേഖപ്പെടുത്തി. 

 

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ   സുവർണ  ജൂബിലി  ആഘോഷങ്ങൾക്ക്  തുടക്കമായി 
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ   സുവർണ  ജൂബിലി  ആഘോഷങ്ങൾക്ക്  തുടക്കമായി 
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ   സുവർണ  ജൂബിലി  ആഘോഷങ്ങൾക്ക്  തുടക്കമായി 
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ   സുവർണ  ജൂബിലി  ആഘോഷങ്ങൾക്ക്  തുടക്കമായി 
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ   സുവർണ  ജൂബിലി  ആഘോഷങ്ങൾക്ക്  തുടക്കമായി 
Join WhatsApp News
Mathunni Nainan 2024-04-24 06:03:43
അന്തരിച്ച എല്ലാ മുൻ പ്രസിഡന്റുമാരെയും അനുസ്മരിച്ചത് വളരെ നന്നായി. ഈ ഗോൾഡൻ ജൂബിലി അവസരത്തിൽ, ഗോൾഡൻ ജൂബിലി ഓണാഘോഷത്തിൽ മറ്റോ, അല്ലെങ്കിൽ ഗോൾഡൻ ജൂബിലി ക്രിസ്മസ് ആഘോഷത്തിലെ മറ്റോ പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് ഗംഭീരം ആക്കണം. ജീവിച്ചിരിക്കുന്ന എല്ലാ പ്രസിഡണ്ടും മാരെയും, എല്ലാം ബോർഡ് ട്രസ്റ്റി ചെയർമാൻമാരെയും ജൂബിലി ആഘോഷത്തിൽ കൊണ്ടു കൊണ്ടു വരണം. അവരെ എല്ലാവരെയും ആദരിക്കണം. എല്ലാവർക്കും നല്ല ശാപ്പാട് കൊടുത്ത്, പരിപാടി അടിപൊളി അടിപൊളി ആക്കണം. നിങ്ങളെയൊക്കെ ഈ ഗോൾഡൻ ജൂബിലി വർഷത്തിൽ തെരഞ്ഞെടുത്തു വിട്ടത്. ഏതായാലും തുടക്കം നന്നായിരിക്കുന്നു. എല്ലാ ആശംസകളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക