Image

സിഡ്‌നി പള്ളിയിലെ ആക്രമണത്തിൽ  7  കൗമാരക്കാർ അറസ്റ്റിൽ; സംഘടിത മത  തീവ്രവാദ പ്രവർത്തനമെന്നു പോലീസ് (പിപിഎം) 

Published on 24 April, 2024
സിഡ്‌നി പള്ളിയിലെ ആക്രമണത്തിൽ  7  കൗമാരക്കാർ അറസ്റ്റിൽ; സംഘടിത മത  തീവ്രവാദ പ്രവർത്തനമെന്നു പോലീസ് (പിപിഎം) 

സിഡ്‌നിയിൽ മതനേതാവിനെ കത്തിക്കു കുത്തിയ കേസ് അന്വേഷിക്കുന്ന ഓസ്‌ട്രേലിയൻ പോലീസ് ബുധനാഴ്ച ഭീകര ബന്ധമുള്ള ഏഴു കൗമാര പ്രായക്കാരെ അറസ്റ്റ് ചെയ്തു. 

ഏപ്രിൽ 15നു വെക്കലിയിലെ പള്ളിയിൽ കത്തിക്കുത്തു നടത്തിയതിനു ഒരു 16കാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഏഴു പേർക്കു പുറമേ അഞ്ചു പേർ അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്നു ഫെഡറൽ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ക്രിസി ബാരെറ്റ് മാധ്യമങ്ങളോട് പറഞ്ഞു. 

തീവ്രവാദികളായ കുറേപ്പേരുമായി ഇവർക്കുളള ബന്ധങ്ങൾ കണ്ടെത്തിയതായി  ബാരെറ്റ്  അറിയിച്ചു. നാനൂറോളം പോലീസ് ഓഫിസർമാരാണ് റെയ്‌ഡിൽ പങ്കെടുത്തത്. സൗത്‌വെസ്റ് സിഡ്‌നിയിൽ 13 അറസ്റ്റ് വാറന്റുകൾ നടപ്പാക്കി. 

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദ പ്രവർത്തനമാണിതെന്നു ഡെപ്യൂട്ടി കമ്മിഷണർ ഡേവിഡ് ഹഡ്‌സൺ പറഞ്ഞു. ആക്രമണം ഉണ്ടായ ദിവസം മുതൽ അവരെ നിരീക്ഷിച്ചു വരികയാണ്. അവരുടെ ഭീഷണി വളരെ ഗൗരവമേറിയതാണെന്നു ബോധ്യമായിട്ടുണ്ട്. 

അതു കൊണ്ടു കൂടുതൽ ഊർജിതമായ പ്രവർത്തനം എല്ലാ ഏജൻസികളും ചേർന്നു നടത്തും. "പൊതുജനങ്ങൾക്കു സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനു കേവലം അന്വേഷണം മാത്രം പോരാ."
അറസ്റ്റ് ചെയ്യപ്പെട്ടവർ പരസ്പരം അറിയുന്നവരാണെന്നു ഹഡ്‌സൺ പറഞ്ഞു. ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് അവർ ഒത്തുകൂടിയത്. 

7 teens arrested over Sydney stabbing 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക