Image

കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ, വെള്ളിയാഴ്ച വോട്ടെടുപ്പ്

Published on 24 April, 2024
കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ, വെള്ളിയാഴ്ച  വോട്ടെടുപ്പ്

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്‍റെ കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ. മണ്ഡലങ്ങളിൽ ടൗണുകളിലും പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്‍റേതാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.

മലപ്പുറത്ത് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. സി.പി.എം പതാകയുമായി സർക്കിളിന് മുകളിൽ കയറിയ ഐ.എസ്.എൽ താരം മഷ്ഹൂർ ഷെരീഫിനെ പൊലീസ് താഴെയിറക്കി. പ്രവർത്തകരോട് പിന്തിരിയാൻ എൽ.ഡി.എഫ് സ്ഥാനാർഥി വസീഫ് ആഹ്വാനം ചെയ്തു.

തിരുവനന്തപുരം പേരൂർക്കടയിൽ എൽ.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇടുക്കി തൊടുപുഴയിൽ എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. 

Join WhatsApp News
Jayan varghese 2024-04-24 15:01:32
ലോകരാജ്യങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടക്കാറുണ്ട്, ഭരണമാറ്റങ്ങൾ ഉണ്ടാവാറുണ്ട്. കൊട്ടിക്കലാശം എന്ന ചാനൽ സ്‌പോൺസേർഡ് പേക്കൂത്തുകൾ കേരളത്തിൽ മാത്രം. വ്യക്തി മാഹാത്മ്യം പേറുന്ന സ്ഥാനാർത്ഥികൾ പോലും ത്രിശങ്കുവിൽ ( ക്രെയിനുകൾ, മണ്ണ് മാന്തികൾ ) വലിഞ്ഞു കയറി വോട്ടു യാചിക്കുന്നു. നാണക്കേട്. ഇതാണ് ഉദാത്തമായ ജനാധിപത്യ മാതൃകാ തെരഞ്ഞെടുപ്പ് ജനോത്സവങ്ങൾ എന്ന് ചാനലുകൾ. പണവും മദ്യവും പതഞ്ഞൊഴുകുന്ന ലഹരിത്തോടുകളിൽ നിന്ന് സ്ഥാനാർത്ഥികളും ചാനലുകളും തങ്ങളുടെ മീനുകളെ തപ്പുന്ന മാട്ടേക്കളി അങ്കങ്ങൾ ! മൊത്തത്തിൽ നോക്കുമ്പോൾ കഥകളി കണ്ടിറങ്ങിയ പൊള്ളാച്ചി തവരുടെ നിരൂപണം പോലെ : “കൊട്ടിക്കൊട്ടി നിക്കവേ, ശീല വന്ത് മൂടവേ, ശീല പൊക്കി നോക്കവേ മൂന്തും കെടന്താടവേ ” Jayan varghese
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക