മെയ് 25 ന് ഡിട്രോയിറ്റിൽ നടക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സമ്മേളനം "എസ്സെൻസ് ഫെസ്റ്റിൽ" പങ്കെടുക്കാനും പ്രഭാഷണം നടത്താനും സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ ശ്രീ ടോമി സെബാസ്റ്റ്യൻ അയർലണ്ടിൽ നിന്നും എത്തുന്നു.
നാസ്തികനായ ദൈവം എന്ന വിഷയമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
മനുഷ്യൻ ഉണ്ടായിട്ട് ഏതാണ്ട് 2 ലക്ഷം വർഷം കഴിഞ്ഞെങ്കിലും സംസ്കാരങ്ങൾ രൂപപ്പെടാൻ തുടങ്ങിയിട്ട് പരമാവധി പതിനാലായിരം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ.
മനുഷ്യൻ ഗോത്രങ്ങളായി ജീവിച്ചിരുന്ന കാലത്ത് വിവിധ ഗോത്രങ്ങളെ ഒരുമിച്ച് നിർത്തുന്നതിൽ ചില വിശ്വാസങ്ങൾക്കും ആ വിശ്വാസങ്ങളിലെ അമാനുഷിക കഥാപാത്രങ്ങൾക്കും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് കാലാവസ്ഥയും മഴയും വെയിലും ഇടിയും എല്ലാം ഇടകലർന്നിരുന്ന ഒരു സാഹചര്യത്തിൽ മനുഷ്യൻറെ അജ്ഞതയുടെ വിടവുകൾ നികത്തിയിരുന്നത് ഇത്തരത്തിലുള്ള ചില അമാനുഷിക കഥാപാത്രങ്ങളും അവരുടെ ശക്തികളും ആയിരുന്നു.
എന്നാൽ ഇന്ന് നാം ജീവിക്കുന്നത് ഒരു ശാസ്ത്രയുഗത്തിലാണ്. സയൻസിന്റെ ഉത്തരങ്ങളെക്കാൾ മികച്ച ഒരുത്തരവും ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ വിശ്വാസങ്ങളും തോന്നലുകളും ആഗ്രഹങ്ങളും വിഹ്വലതകളും എഴുതി വച്ചിരിക്കുന്ന ഒരു പുസ്തകത്തിലും ഉണ്ടാവില്ല. ഏതോ കാലത്ത് ആരോ എഴുതി വച്ചിരിക്കുന്ന പുസ്തകങ്ങൾ മാത്രമാണ് നമ്മൾ ഇന്നും പിന്തുടരേണ്ടത് എന്ന് കരുതുന്ന സമൂഹമാണ് ആധുനിക സമൂഹത്തിൻറെ ഏറ്റവും വലിയ ശത്രു. ഈ ഗോത്രകാല സങ്കല്പങ്ങളെ എത്ര കണ്ടു മാറ്റിനിർത്തുന്നു അത്രകണ്ട് ആ സമൂഹം പുരോഗമനപരമായിരിക്കും. മാനവികമായിരിക്കും. സന്തോഷഭരിതമായിരിക്കും.
വിവിധ മതങ്ങളും അവയുടെ യുക്തിരാഹിത്യവും ഈ മതവിശ്വാസം ആധുനിക സമൂഹത്തിന് വരുത്തുന്ന പ്രഹരങ്ങളും എന്തൊക്കെയാണ് എന്ന് ഒരുവട്ടമെങ്കിലും ആലോചിക്കുന്ന ഒരാൾക്കും ഈ ഗോത്രകാല കഥകളും അതിൻറെ പേരിലുള്ള കാലുഷ്യവും ഈ ലോകത്ത് നിലനിർത്താൻ ആഗ്രഹിക്കുകയില്ല.
Why Athiesm is important എന്നതിനെക്കുറിച്ച് തൻറെ ചിന്തകൾ പങ്കുവയ്ക്കുകയാണ് എന്തുകൊണ്ട് നാസ്തികനായ ദൈവം എന്ന പ്രഭാഷണത്തിലൂടെ ടോമി സെബാസ്റ്റ്യൻ.
മെയ് 25ന് രാവിലെ 9 മണിക്ക് ഡിട്രോയ്റ്റിന്റെ സബർബൻ സിറ്റിയായ Troy യിലെ windham ഹോട്ടലിന്റെ Banquet Hall ൽ ആരംഭിക്കുന്ന സെമിനാർ വിവിധ ശാസ്ത്ര സ്വാതന്ത്രചിന്താ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും, സംവാദങ്ങളും അഭിമുഖങ്ങളും കലാപരിപാടികളുമായി വൈകിട്ട് 5 മണി വരെ ഉണ്ടായിരിക്കുന്നതാണ്
esSENSE Fest USA '24
The biggest Indo-American Science & Freethought Seminar in the US
Register now: https://forms.gle/
Venue Details:
Wingate by Wyndham
2537 Rochester Ct, Troy, MI 48083
For Enquiries Call:
James 248-837-0402
JK 248-635-2798
#esSENSE_Fest_USA_'24