Image

55 വർഷമായി അമേരിക്കയിൽ; കല്ലിശേരിയിൽ ആദ്യ വോട്ടറായി ജോർജ് എബ്രഹാം 

Published on 26 April, 2024
55 വർഷമായി അമേരിക്കയിൽ; കല്ലിശേരിയിൽ ആദ്യ വോട്ടറായി ജോർജ് എബ്രഹാം 

ചെങ്ങന്നുർ/ന്യു യോർക്ക്: 55 വർഷമായി അമേരിക്കയിൽ ജീവിക്കുന്ന ജോർജ് എബ്രഹാം ചെങ്ങന്നൂരിനടുത്ത കല്ലിശേരി പോളിങ് ബൂത്തിൽ വോട്ട് ചെയ്‌തു. 

ഏപ്രിൽ 26 വെള്ളി രാവിലെ 7 മണിക്ക് പോളിങ് ബൂത്ത് തുറക്കും മുൻപ് ജോർജ് എബ്രഹാം ബൂത്തിൽ എത്തി. അപ്പോൾ ഏതാനും പേരെ അവിടെ ഉണ്ടായിരുന്നുള്ളു. മൂന്നാമത്തെയാളായി വോട്ട് ചെയ്‌തു തന്റെ പൗരാവകാശം ഒരിക്കൽ കൂടി വിനിയോഗിച്ചു. വലിയ സന്തോഷം തോന്നി.

ഇത്രയും വര്ഷം അമേരിക്കയിൽ ജീവിച്ചിട്ടും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ ജോർജ് എബ്രഹാം തയ്യാറില്ല. അതിനാൽ അഭിമാനപൂർവം വോട്ട് ചെയ്തു. മാവേലിക്കര മണ്ഡലത്തിലാണ് കല്ലിശേരി. കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ വീണ്ടും ജനവിധി തേടുന്ന മണ്ഡലം.  സി.പി.ഐയുടെ സി.എ. അരുൺ കുമാർ, ബി.ജെ.ഡി.എസിന്റെ ബൈജു കലാശാല എന്നിവരാണ് എതിരാളികൾ.  കൊടിക്കുന്നിന് കുത്താൻ സംശയിക്കേണ്ടി വന്നില്ല. 

വോട്ട് ചെയ്ത് പുറത്തിറങ്ങി നിൽക്കുമ്പോൾ ക്യു  രൂപപ്പെടാൻ തുടങ്ങി. കൂടുതൽ ആളുകൾ വന്നു കൊണ്ടിരിക്കുന്നു. ചൂട് കൂടുതലായതിനാൽ രാവിലെയും വൈകുന്നേരവും ആയിരിക്കും കൂടുതൽ പേര് എത്തുക എന്ന് കരുതുന്നു.

കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ്  വിജയസാധ്യത വർധിച്ചതായി ജോർജ് എബ്രഹാം കരുതുന്നു. വോട്ടിംഗ് സമയം ആയതോടെ ആളുകൾ ഉറച്ച നിലപാടിലേക്ക് വന്നതായി കരുതുന്നുവെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് ചെയ കൂടിയായ ജോർജ് എബ്രഹാം ചൂണ്ടിക്കാട്ടി. പലരും നേരത്തെ സംശയാലുക്കളായിരുന്നുവെങ്കിലും അവസാനഘട്ടത്തിൽ   പഴയ നിലപാടുകളിലേക്കു തിരിച്ചു വരുന്നതായാണ് തോന്നിയത്.

ഐക്യരാഷ്ട്ര സഭയിൽ സഹപ്രവർത്തകനായിരുന്ന ശശി തരൂരിന് വേണ്ടി തിരുവന്തപുരത്താണ്  ജോർജ് എബ്രഹാം കൂടുതൽ പ്രവർത്തിച്ചത്. ഇലക്ഷൻ പ്രമാണിച്ചു ഇന്ന് അവധി ആണെങ്കിലും വോട്ട് ചെയ്യാതെ എങ്ങും പോകരുതെന്ന സന്ദേശം ജനത്തെ അറിയിക്കുകയായിരുന്നു മുഖ്യ ദൗത്യം 

Join WhatsApp News
Kurian Moses 2024-04-26 11:35:48
This George Abraham attended my sons wedding in Thiruvalla Marthoma Auditorium with his close friend the son of late Sub Inspector and actually I saw him first time however when I was working for Govt of India office in New york city I never had a chance to meet him
Laly Joseph 2024-04-27 00:48:44
തികഞ്ഞ ദൈവ ഭക്തനും രാജ്യ സ്നേഹിയും വിശേഷാൽ കോൺഗ്രസ്‌ പ്രവർത്തക്നും കല്ലിശേരി തേക്കാട്ടിൽ കുടുംബാംഗവും ഞങ്ങളുടെ സഹോദരനുമായ ശ്രിമാൻ ജോർജ്‌ ഏബ്രാഹാമിന്റെ ഈടുറ്റ ലേഘനങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക