Image

പലസ്തീന്‍ അനുകൂല പ്രതിഷേധം: പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍ 

Published on 26 April, 2024
പലസ്തീന്‍ അനുകൂല പ്രതിഷേധം: പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍ 

കണക്ടിക്കട്ട്: പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി കാമ്പസിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരില്‍  ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തമിഴ്നാട് സ്വദേശിനി അചിന്ത്യ ശിവലിംഗമാണ് അറസ്റ്റിലായ വിദ്യാര്‍ഥിനി. പ്രിന്‍സ്റ്റണിലെ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റില്‍ പബ്ലിക് അഫയേഴ്സില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിനിയാണ് അചിന്ത്യ. അചിന്ത്യയ്ക്ക് ഒപ്പം ഗവേഷക വിദ്യാര്‍ഥിയായ ഹസ്സന്‍ സെയ്ദും അറസ്റ്റിലായിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ , യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ ക്യാമ്പ് ചെയ്യുന്നതിനായി സമരപന്തല്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവര്‍ക്ക് ക്യാംപസ് വിലക്കും ഏര്‍പ്പെടുത്തി. ഇവരെ അറസ്റ്റ് ചെയ്തതോടെ സമരപന്തല്‍ കെട്ടാന്‍ വന്ന മറ്റു വിദ്യാര്‍ഥികള്‍ അതില്‍ നിന്ന് പിന്‍വാങ്ങി. ക്യാമ്പസില്‍ ടെന്റുകള്‍ സ്ഥാപിച്ചത് സര്‍വകലാശാല നയത്തിന്റെ ലംഘനമാണെന്ന് സര്‍വകലാശാല വക്താവ് ജെന്നിഫര്‍ മോറില്‍ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിച്ച് പ്രദേശം വിട്ടുപോകാന്‍ പലതവണ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.

ഇവരെ വിലക്കിയിട്ടുണ്ടെങ്കിലും പുറത്താക്കിയിട്ടില്ലെന്നും കാമ്പസിലെ താമസസ്ഥലത്ത് തുടരുന്നതിന് അനുവദിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ക്യാംപസ് പ്രതിഷേധം സംബന്ധിച്ച് ബുധനാഴ്ച തന്നെ വിദ്യാര്‍ഥികള്‍ക്കെല്ലാം മെയില്‍ അയച്ചിരുന്നെന്നും സര്‍വകലാശാവ വ്യക്തമാക്കി.

Join WhatsApp News
Sunil 2024-04-26 18:39:23
Good going girl. Thumps up! Couple of days ago, in New York Columbia University, there was a Malayalee Girl chanting " We are Hamas". Your parents must be proud of you.
Jacob 2024-04-26 19:14:20
Indian students are bringing their Indian attitudes to America to see the country falls into anarchy. Such foreign students must be deported.
Former SFI 2024-04-26 22:26:54
May be, she has SFI background
Problem Solver 2024-04-26 23:41:46
Universities had good reputation in imparting knowledge. Now, the administrators are under pressure. They can’t teach what they are supposed to teach. They need to follow the political guidelines. As a result, students are misguided in many ways. Ultimately, the students end up with wrong ideologies. Coupled with peer pressure, they are on the way to nowhere. Students from India were always well respected. But now that is changing. It is easy to tarnish the reputation by the actions of couples of students. I hope the university administrators will take a hard look at the actions of the students and send them “home” where they are comfortable.
Pravasi 2024-04-27 03:16:38
നാട്ടിലോ തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ! ഒരു തരത്തിലും ഇവിടേയും ജീവിക്കാൻ അനുവദിക്കില്ല അല്ലേ? ഓക്സ്‌ഫോർടിനെ വെല്ലുന്ന യൂണിവേഴ്‌സിറ്റികളും, ആശൂപത്രികളും ഒക്കെ നാട്ടിൽ അല്ലേ ഉള്ളത്. പിന്നെന്തിനു വേഷം കെട്ടി പഠിക്കാനെന്നും പറഞ്ഞു ഇങ്ങോട്ടു കെട്ടിയെടുത്തു ഇവിടെയുള്ള പ്രവാസികൾക്കുകൂടി നാണക്കേടുണ്ടാക്കി വെക്കുന്നു. മോഷണം, സമരം, ഉപരോധം ഇത്തരം കലാപരിപാടികളുമായി നാട്ടിലെങ്ങാനും കിടന്നുകൂടേ? ഗ്യാരണ്ടിയും, എല്ലാം ശരിയാക്കലും ഒക്കെ അവിടയല്ലേ ഉള്ളത്?
Thomaskutty 2024-04-27 12:57:12
"അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിയും " പഠിക്കാൻ വന്നാൽ പഠിച്ചിട്ടു പോകുക . ഇനിയും ജീവിതകാലം മുഴുവൻ അറസ്റ് റെക്കോർഡും , ലോയർമാർക്കുള്ള ഫീസും കൊടുത്തു ജീവിതം കഴിക്കാം. ഗുഡ് ലക്ക് അചിന്ത്യ .
Me2 2024-04-27 13:40:49
കേരളത്തിലെ കോളേജുകളിൽ കോൺഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും ശാഖകൾ സ്ഥാപിച്ചു ബസ്സിന് കല്ലെറിഞ്ഞും, പൊതുമുതൽ നശിപ്പിച്ചു, നാടും മുടിച്ചു നാട്ടാരെ മുടിച്ചു ആരോ വച്ച് നീട്ടികൊടുത്ത വിസയിൽ അമേരിക്കയിൽ കടന്നുകൂടിയ കോളേജിൽ പോയവരും പോകാത്തവരും നടത്തുന്ന വാചകമടിയും ഉപദേശവും കണ്ടപ്പോൾ ചെകുത്താൻ വേദമോതുന്നതുപോലെ തോന്നി. ഇവിടെ ഇത് ആദ്യമല്ല. വിയറ്റ്നാം വാർ, ഗൾഫ് വാർ, ഇറാക്ക് വാർ എന്നിങ്ങനെ വാറുകൾ വരുമ്പോൾ വിദ്യാർഥികൾ സമരം നടത്തും . അത് സമാധാനപരമാണ്. ആരും ഇതുവരെയും കൊല്ലപ്പെട്ടില്ല. ബെർണി മാടോഫിനെ വെല്ലുന്ന അമേരിക്കയിലെ തട്ടിപ്പുകാരനായ ട്രമ്പ് ഇന്നലെ സ്റ്റോർമി ഡാനിയേൽ ഹഷ് മണി കേസ് വാദം കഴിഞ്ഞു വന്ന് കോർട്ടിന്റെ ( ആ കോർട്ടിൽ ഇരിക്കുന്ന കണ്ടാൽ പല്ലുപോയ ഒരു സിംഹത്തെപ്പോലെ ഉണ്ട് ) മുന്നിൽ വന്നു നിന്ന് ഷാർലറ്റ്വില്ലിൽ നടന്ന സമരവുമായി അതിനെ തുലനം ചെയ്യുന്നത് കണ്ടു. ഷാർലറ്റ് വില്ലിൽ യഹൂദന്മാർക്കെതിരെ പന്തം കൊളുത്തി പ്രകടനം നടത്തിയ സ്കിൻ ഹെഡിനെ നല്ലവരെന്നും, ജനക്കൂട്ടത്തിനിടയിലൂടെ വണ്ടി ഓടിച്ചു കൊന്നവനിൽ നന്മ കണ്ടെത്തിയ ഈ തട്ടിപ്പുകാരന്റെ ശിങ്കിടികളാണ് ഈ പേജിൽ കിടന്നു തകർക്കുന്നത്. നിന്റെ ഒക്കെ തന്തമാർ പണം തന്നു കോളജിൽ വിട്ടപ്പോൾ കള്ളുഷാപ്പിലും പെൺപിള്ളേരെ കറക്കിയും നടന്ന നിനക്കൊക്കെ എന്ത് യോഗ്യത ഇവരെ ഉപദേശിക്കാൻ? സ്വന്തം വീട്ടിലെ പ്രോബ്ലം പരിഹരിക്കാൻ അറിയാത്തവനാ നാട്ടുകാരുടെ പ്രോബ്ലം തീർക്കാൻ നടക്കുന്നത് അവന്റെ ഒടുക്കത്തെ ഒരു ഇംഗ്ലീഷ്. ഗെറ്റ് ലോസ്റ്റ് യു ഫ്രോഡ്സ് .
ME 3 2024-04-27 18:37:10
Is this the same ME 2, who was seen shouting " Death to America" ?
Observer 2024-04-27 19:28:36
ചിക്കാഗോ മലയാളി അസോസിയേഷൻ സെമിനാർ സ്വയം പ്രഖ്യാപിത കൗൺസിലിംഗ്കാരി അമേരിക്കൻ കുട്ടികളെ ചിട്ട പഠിപ്പിക്കാൻ വേണ്ടി ഇങ്ങോട്ട് വിമാനം കയറി വരുന്നതായി കേട്ടു. ചിക്കാഗോ മലയാളി അസോസിയേഷൻ ലീഡേർഷിപ് നടത്തുന്ന 3 ദിവസത്തെ പരിപാടിയിൽ കുട്ടികൾക്കും ക്ലാസ് എടുക്കുന്നുണ്ടെന്ന് 😃. ഒന്നാമത്തെ കാര്യം, ഇവിടുത്തെ ജീവിതരീതികളെ വൃത്തികെട്ട രീതിയിൽ വായും ചുണ്ടും പിളർന്നു ആക്രോശിച്ച് പബ്ലിക് സ്റ്റേജുകളിൽ ചിന്നം വിളിച്ച ഈ സ്ത്രീക്ക് പിന്തുണ നൽകി അവരെക്കൊണ്ട് ക്ലാസ് എടുപ്പിച്ചു ശിഷ്യത്വം സ്വീകരിക്കേണ്ടി വന്ന നട്ടെല്ലില്ലാത്ത ചുരുക്കം ചില (ഒരുപക്ഷെ ഒരു.0001./.) അമേരിക്കൻ മലയാളികളോട് ഒന്നൂടെ ഊന്നി പറയട്ടെ... എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ബോയ്ഫ്രെണ്ടുമായി വന്നപ്പോ സ്വന്തം മകൾക്ക് ബെഡ്‌റൂം തുറന്നു കൊടുത്ത അപ്പൻ എന്ന് ഇവർ വിരൽ ചൂണ്ടിയ അപ്പൻ നിങ്ങൾ കൂടെയാണ്. സ്കൂൾ ബാഗിൽ നിങ്ങളുടെ മക്കൾക്ക് ഗർഭനിരോധനഉറകൾ പാക് ചെയ്തു കൊടുത്തു എന്ന് ഇവർ പറഞ്ഞ മാതാപിതാക്കളിൽ നിങ്ങളുമുണ്ട്. അമേരിക്കൻ ജീവിതത്തിന്റെ യാതൊരു ബാലാപഠങ്ങളും അഭ്യസിക്കാത്ത ഒരു കേട്ടറിവുകാരി മാത്രമാണിവർ . ഇവിടെയുള്ള കുട്ടികൾക്ക് അറിവ് പകരാൻ ഇവിടെ ട്രെയിൻഡ് ആയിട്ടുള്ള ഒന്നാന്തരം പ്രൊഫഷണൽസ് ഉണ്ട്. അവർ പറയുന്നത് വായിക്കൂ. പിന്നെ, ആർക്കൊക്കെയോ എന്തൊക്കെയോ കാട്ടികൂട്ടാനും പണസമ്പാദനത്തിനുമാണ് ഈ ഡ്രാമ എങ്കിൽ പറഞ്ഞിട്ട് കാര്യമില്ല. ഇവർ നിങ്ങളെ പറഞ്ഞു പറ്റിച്ചു നിങ്ങളുടെ മക്കൾ നന്നാവാത്തത്‌ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ കൾച്ചർ ഫോളോ ചെയ്യാത്തതു കൊണ്ടാണെന്ന്. കേരളത്തിൽ സ്കൂൾ മുറ്റത്ത് ഡ്രഗ് വാങ്ങാൻ പിഞ്ചു കുട്ടികൾ ക്യൂ നിക്കുന്ന വീഡിയോ നമ്മളൊക്കെ കണ്ടതാണ്, നല്ലതും ചീത്തയും എല്ലായിടത്തുമുണ്ടെന്നു പറഞ്ഞു കൊടുക്ക് പ്ലീസ് 🙏🙏🙏
Proud American 2024-04-27 21:12:26
Most of the people responded here seem to be Trump supporters. They want to make it look like all this problem is stirred up by Democrats. It is a fact that there are bad apples in both parties . But beyond that Russia and China are working day in and out to get the American people divided. So whoever you support, if we are not vigilant, death for America will come true. And, that will come from within. Whatever is our politics, let us not get divided. Let the college campus and the law and order community take care of it. Try to be part of the solution not the problem.
M2 2024-04-27 22:56:48
അമേരിയ്ക്ക് ഡെത്ത് സംഭവിക്കുന്നതിനേക്കാളും സാദ്ധ്യത ട്രംപിന്റെ പുറകെ പോകുന്ന വിഡ്ഢികൾക്കാണ്. സ്റ്റോമി ഡാനിയേലിന്റെ കേസ് വിസ്തരിക്കുന്ന സമയത്ത് കോർട്ടിന്റെ മുന്നിൽ ദേഹത്തു ഗ്യാസ് ഒഴിച്ച് കത്തിച്ചു മരിക്കാൻ ശ്രമിച്ചത് ഒരു വിവരം കെട്ട ട്രംപ് ഭക്തനാണ്. ഇരുപത്തിനാല് മണിക്കൂറും ഇ-മലയാളി പ്രതികരണ കോളത്തിൽ ഇരിക്കാതെ വീട്ടിൽ പോയി ഭാര്യയുടെയും മക്കളുടടെ കൂടെ സമയം ചിലവഴിക്കട (അവരൂ അകത്ത് കയറ്റുമെങ്കിൽ) വിവരം ഇല്ലാത്ത M3
TruthKuttappan 2024-04-27 23:00:47
Islamic Extremists ,communists, People like Soros want to see America's Destruction. They want to implement communism, socialism, Sharia rule in our country and some Democrats like OMMHAA and Joes support that .That is the problem and Trump is working against these policies that is why these people create fake cases against him one after another with help of Democrat judges and DA after accepting money from these 'annihilators
josecheripuram 2024-04-28 00:07:53
Only one question I have to ask you, Why you left your country? If America is bad why you pick bad. I am telling you one thing, Do you have freedom of speech in your country?
josecheripuram 2024-04-28 00:20:10
You came to America, then follow the rule of the country, I know people who say I was this , I was That, in my country, then why you are here, any body holding you. Don't like the country, Get the hell out of the place.
Jack Daniel 2024-04-28 00:49:04
People are exercising their freedom of speech here. But some of the nuts coming here think that they have the freedom and that freedom is defined by Trump. What you think about that Choriouram?
Vote for RFK 2024-04-28 11:35:42
He promised to end the Ukraine war and then colluded with Speaker Johnson and to fund it,” the independent candidate said. “He let Big Pharma and his corrupt bureaucrats run roughshod over him as President. He promised to cut the deficit and ran up the biggest debt in history. He promised to run the government like a business and then closed down our businesses. He promised to drain the swamp and then filled his administration with swamp creatures. He promised to protect our rights and then torpedoed the Constitution.” “Instead of lobbing poisonous bombs from the safety of his bunker, let’s hear President Trump defend his record to me mano-a-mano by respectful, congenial debate,” he said.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക