Image

എച്-1 ബി ജീവനക്കാർ വലിയ തോതിൽ ജോലി മാറുന്നു; ശമ്പളവും മികച്ചത് (പിപിഎം)

Published on 26 April, 2024
എച്-1 ബി ജീവനക്കാർ വലിയ തോതിൽ ജോലി മാറുന്നു; ശമ്പളവും മികച്ചത്  (പിപിഎം)

എച്-1 ബി വിസയിലുളള ജീവനക്കാർ യുഎസിൽ ഏറ്റവും ഉയർന്ന വേതനം കൈപ്പറ്റുന്ന 10 വിഭാഗങ്ങളിൽ ഉൾപെടുന്നുവെന്നു കേറ്റോ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിൽ പറയുന്നു. ജോലി മാറാൻ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവർ പതിവായി ജോലി മാറുന്നുമുണ്ട്. 

ആദ്യത്തെ തൊഴിലുടമയെ വിട്ടു പോകുന്ന എച്-1 ബി ജീവനക്കാർ ഇപ്പോൾ എന്നത്തെയുംകാൾ കൂടുതലാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഒരു ജോലി പോയാൽ മറ്റൊന്നു കണ്ടെത്താൻ 60 ദിവസത്തെ ഗ്രേസ് പീരിയഡ് ഗവൺമെന്റ് അനുവദിച്ചതു കൊണ്ട് ജോലി മാറുന്നത് കൂടുതൽ എളുപ്പമായി. 

2005 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങൾക്കിടയിൽ ജോലി മാറിയ എച്-1 ബി ജീവനക്കാരുടെ എണ്ണം ഒരു മില്യണിൽ അധികമാണ്. പുതുതായി എച്-1ബി വിസയിൽ എത്തുന്നവരേക്കാൾ അധികമാണ് ജോലി മാറുന്നവർ. അതായത്, പുതുതായി എച്-ബി 1 വിസയിൽ യുഎസിലുള്ളവരെ റിക്രൂട്ട് ചെയ്യാനാണ് യുഎസിലെ തൊഴിലുടമകൾക്കു താല്പര്യം.

എന്നാൽ എച്-1 ബി വിസയിലുള്ളവരെ യുഎസ് തൊഴിൽ വിപണിയിൽ തുല്യരായി പരിഗണിക്കുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഗ്രീൻ കാർഡ് കിട്ടാനുള്ള കാലതാമസമാണ് അതിനൊരു കാരണം. പ്രത്യേകിച്ച് ഇന്ത്യൻ ജീവനക്കാർക്ക്. ഗ്രീൻ കാർഡ് ഓട്ടോമാറ്റിക്കായി ലഭ്യമാക്കിയാൽ ആ പ്രശ്നം പരിഹരിക്കാം.  

പുതിയൊരു ജോലി ലഭ്യമാവാതെ നിലവിലുളള ജോലി വിടാൻ വിദേശത്തു നിന്നു വരുന്നവർക്കു ധൈര്യമില്ല. 60 ദിവസത്തെ ഗ്രേസ് പീരിയഡ് കൊണ്ടും ആ ധൈര്യം ലഭിക്കുന്നില്ല.  

H-1 B workers well-paid, much-sought 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക