Image

തൃശൂരിൽ ജയിക്കാൻ കള്ളവോട്ട് എത്തിച്ചു; ഗുരുതര ആരോപണവുമായി എൽഡിഎഫ്

Published on 26 April, 2024
തൃശൂരിൽ ജയിക്കാൻ കള്ളവോട്ട് എത്തിച്ചു; ഗുരുതര ആരോപണവുമായി എൽഡിഎഫ്

കൊച്ചി: ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തതെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത്. തൃശൂരിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ബിജെപി വ്യാപകമായി വോട്ട് ചേർത്തിട്ടുണ്ടെന്നും തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ഒൻപതിനായിരത്തിലേറെ പേർ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയെന്നും സിപിഎം നേതാവ് കെ.പി രാജേന്ദ്രൻ ആരോപിച്ചു.

ആലത്തൂരിൽ ബിജെപിക്ക് ജയിക്കാനാവില്ല. തൃശൂരിൽ ജയിച്ചേ മതിയാകൂ എന്നതിനാലാണ് അവർ കള്ളവോട്ടുകൾ ചേർത്തിരിക്കുന്നത്. ഇവിടെ താമസക്കാരല്ലാത്തവരുടെ പേരുകൾ ഇവിടുത്ത ഫ്ലാറ്റുകളുടെ അഡ്രസിൽ വോട്ടർ പട്ടികയിൽ ചേർക്കുകയായിരുന്നു. അവസാനത്തെ വോട്ടർ പട്ടിക വന്നപ്പോൾ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരത്തോളം വോട്ടുകൾ കൂടിയത് ഇതിനാലാണെന്നും രാജേന്ദ്രൻ പറഞ്ഞുസംഭവത്തിൽ രേഖാമൂലം പരാതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പൂങ്കുന്നത്തെ മുപ്പതാം നമ്പർ ബൂത്തിൽ ഇവിടെ താമസക്കാരല്ലാത്ത 44 പേരെ ബിഎൽഒ വന്ന് പരിശോധന നടത്തി കണ്ടെത്തിയിരുന്നു. അവരെല്ലാം ഇപ്പോൾ വോട്ട് ചെയ്യാൻ വന്നിരിക്കുകയാണും കെ.പി രാജേന്ദ്രൻ വിശദീകരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക