Image

ഇന്ത്യന്‍ വംശജന്‍ യു.എസില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

Published on 26 April, 2024
 ഇന്ത്യന്‍ വംശജന്‍ യു.എസില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

സാന്‍ അന്റോണിയോ: ഇന്ത്യന്‍ വംശജന്‍ യു.എസില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശുകാരനായ സചിന്‍ സാഹൂ (42) ആണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 21ന് വൈകീട്ട് 6.30ന് യു.എസിലെ സാന്‍ അന്റോണിയോയിലാണ് സംഭവം. 

മാരകായുധവുമായി ഒരാളെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സചിനെ പിടികൂടാന്‍ ശ്രമിച്ച രണ്ട് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. വെടിയേറ്റ സചിന്‍ സംഭവസ്ഥലത്ത് മരിച്ചു.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക