'പവി കെയർ ടേക്കർ' എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കിനിടയിലും വോട്ടു ചെയ്യാൻ മറക്കാതെ നടൻ ദിലീപ്.
മുൻ വർഷങ്ങളിലെ ഇലക്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റയ്ക്കാണ് ഇത്തവണ ദിലീപ് ആലുവയിലെ പോളിങ് ബൂത്തില്‍ വോട്ടുചെയ്യാൻ എത്തിയത്. പവി കെയർ ടേക്കർ എന്ന ചിത്രം ഇന്ന് റിലീസാകുകയാണെന്നും ഇവിടെ വോട്ടുചെയ്ത ശേഷം അവിടെയും നിങ്ങള്‍ വോട്ടുരേഖപ്പെടുത്തണമെന്ന് ദിലീപ് പറഞ്ഞു.