കൊല്ലം : കൊല്ലം പൂതക്കുളത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.ഭാര്യ പ്രീത (39) മകള്‍ ശ്രീനന്ദ (14) എന്നിവരെയാണ് പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ആക്രമണത്തില്‍ പരുക്കേറ്റ മകന് ശ്രീരാഗിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .പിതാവ് ശ്രീജു ഇവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഗുരുതരാവസ്ഥയിലുള്ള ശ്രീജുവിനെയും പാരപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടബാധ്യതയാണ് കൊലപാതകത്തിലേക്ക് ശ്രീജുവിനെ നയിച്ചതെനന്നാണ് പ്രാഥമിക നിഗമനം.