Image

മിസ്സിസാഗ മേയര്‍ തെരഞ്ഞെടുപ്പ്;  മുന്‍ കൗണ്‍സിലര്‍ കരോലിന്‍ പാരിഷിന് പിന്തുണയെന്ന് സര്‍വേ   

Published on 07 May, 2024
 മിസ്സിസാഗ മേയര്‍ തെരഞ്ഞെടുപ്പ്;  മുന്‍ കൗണ്‍സിലര്‍ കരോലിന്‍ പാരിഷിന് പിന്തുണയെന്ന് സര്‍വേ   

ടൊറന്റോ: മിസ്സിസാഗയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മുന്‍ കൗണ്‍സിലര്‍ കരോലിന്‍ പാരിഷിന് പിന്തുണയെന്നി സര്‍വ്വെ ഫലം. തിങ്കളാഴ്ച പുറത്തിറക്കിയ സര്‍വേ പ്രകാരം, 37 % പിന്തുണയാണ് പാരിഷിനുള്ളത്. കൗണ്‍സിലറും മുന്‍ എംപിപിയുമായ ദീപിക ദമെര്‍ലയെക്ക് 20 % പിന്തുണയും ആല്‍വിന്‍ ടെഡ്‌ജോക്ക് 17 % പിന്തുണയുമാണ് ഉള്ളത്. മുന്‍ മേയര്‍ ബോണി ക്രോംബിയുടെ മുന്‍ ഭര്‍ത്താവ് ബ്രയാന്‍ ക്രോംബിക്ക് 7 % പിന്തുണയുണ്ട്. മുന്‍ ദീര്‍ഘകാല മേയര്‍ ഹേസല്‍ മക്കലിയോണിന്റെ മകന്‍ പീറ്റര്‍ മക്കാലിയന്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും പാരിഷിന് പിന്തുണ നല്‍കുകയും ചെയ്തു.

നാഷണല്‍ എത്നിക് പ്രസ് ആന്‍ഡ് മീഡിയ കൗണ്‍സില്‍ ഓഫ് കാനഡയ്ക്ക് വേണ്ടി ലെയ്സണ്‍ സ്ട്രാറ്റജീസാണ് സര്‍വേ നടത്തിയത്. ഏപ്രില്‍ 29 മുതല്‍ 30 വരെയായിരുന്നു സര്‍വേ. 

ജൂണ്‍ പത്തിനാണ് മിസ്സിസായില്‍ പുതിയ മേയര്‍ക്കായുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഒന്റാരിയോ ലിബറല്‍ പാര്‍ട്ടിയുടെ നേതാവാകാന്‍ മുന്‍ മേയര്‍ ബോണി ക്രോംബി സ്ഥാനമൊഴിഞ്ഞതാണ് പുതിയ തിരഞ്ഞെടുപ്പിന് തുടക്കമിട്ടത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക