Image

ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യ ലഹരിയില്‍ വലിച്ച് താഴെയിട്ടു; യുവാവ് അറസ്റ്റില്‍

Published on 07 May, 2024
ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യ ലഹരിയില്‍ വലിച്ച് താഴെയിട്ടു; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് മദ്യ ലഹരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശി ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ജോജോ തടഞ്ഞുനിറുത്തി വലിച്ച് താഴെയിടുകയായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ ഇരുചക്ര വാഹനത്തിലെത്തി ബഹളമുണ്ടാക്കിയ ശേഷമാണ് പ്രതി റോഡിലേക്കിറങ്ങി യുവതിയെ ആക്രമിച്ചത്. ഇയാള്‍ മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രതിയില്‍ നിന്ന് വാഹനം വാങ്ങിവച്ച ശേഷം മടക്കി അയയ്ക്കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ മടക്കി അയച്ച പ്രതി തിരുവല്ലയിലെ പ്രധാന റോഡിലിറങ്ങി അക്രമം നടത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ പൊലീസ് വാഹനത്തില്‍ വച്ച് യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക