Image

സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Published on 07 May, 2024
സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുമ്പോൾ ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണിത്. ഇതോടെ 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി.

30 സീറ്റുള്ള കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാനാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്രരുടെ തീരുമാനം.സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ 90 അം​ഗ നിയമസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക