Image

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭായോഗം മാറ്റി വച്ചു

Published on 07 May, 2024
മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭായോഗം മാറ്റി വച്ചു

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ തുടര്‍ന്ന് നാളെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം മാറ്റി വച്ചു. മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് അത് മാറ്റി വയ്ക്കുകയായിരുന്നു.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും കുടുംബവും ഇന്നലെയാണ് വിദേശത്തേയ്ക്ക് യാത്ര തിരിച്ചത്. 16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. യാത്ര കഴിഞ്ഞ് 21 ന് കേരളത്തില്‍ മടങ്ങിയെത്തും.

സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാല്‍ അത്തരം അറിയിപ്പുകള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക