Image

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

Published on 07 May, 2024
സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

കോഴിക്കോട്:  സംസ്ഥാനത്ത്  തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ്‌ നൈൽ പനിസ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട് പേരുടെ മരണം വെസ്റ്റ്‌ നൈൽ മൂലമാണോ എന്ന് സംശയമുള്ളതിനാൽ സാംപിളുകൾ പരിശോധനയ്ക്കയച്ചു. ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

കോഴിക്കോട്ട് 4 പേർക്കും മലപ്പുറത്ത് 5 പേർക്കും തൃശൂരിൽ 2 പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേർ രോഗമുക്തരായി. പനിയെ തുടർന്ന് ചികിത്സ തേടിയവരിൽ വെസ്റ്റ് നൈൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ വെസ്റ്റ്നൈൽ വൈറസ് കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക