Image

കരിപ്പൂരിൽ നിന്നും ഇനി ലക്ഷദ്വീപിലേക്ക് പറക്കാം

Published on 07 May, 2024
കരിപ്പൂരിൽ നിന്നും ഇനി ലക്ഷദ്വീപിലേക്ക് പറക്കാം
 
 
ഇൻഡിഗോയുടെ അഗത്തി സർവീസ് ആരംഭിച്ചു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള അഗത്തി സർവീസ് ആരംഭിച്ചു. ഇൻഡിഗോ കമ്പനിയാണ് സർവീസ് ആരംഭിച്ചത്.
 
ബംഗളൂരുവിൽ നിന്ന് അഗത്തിയിലേക്ക് ഇൻഡിഗോയ്ക്ക് സർവീസ് ഉണ്ടെങ്കിലും കേരളത്തിൽ നിന്ന് ഇതാദ്യമാണ്. 78 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം കരിപ്പൂരിൽ നിന്നും കൊച്ചി വഴി അഗത്തിയിലേക്കും അവിടെ നിന്ന് ബംഗളൂരുവിലേക്കും പറക്കും. കരിപ്പൂരിൽ നിന്നുള്ള ആദ്യ സർവീസ് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
 
കരിപ്പൂർ വിമാനത്താവളം ആരംഭിച്ച് 36 വർഷം പിന്നിടുമ്പോൾ ലക്ഷദ്വീപിലേക്കുള്ള വിമാന സർവീസിന് തുടക്കം കുറിച്ച് ഇൻഡിഗോ കമ്പനി ചരിത്രത്തിൽ ഇടം നേടുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക