കൊച്ചി: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും
വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 30 കോടി
രൂപയുടെ സ്വത്ത് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു.
2.8 കോടി രൂപയുടെ പണവും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും.
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ലഭിച്ച പുരാവസ്തുക്കളുടെയും
പെയിന്റിങ്ങുകളുടെയും മൂല്യം നിര്‍ണയിക്കാന്‍ വിദഗ്ധ സമിതിയെ
നിയോഗിക്കുമെന്നും ആദായ നികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിദേശത്തും റിയല്‍ എസ്റ്റേറ്റുകളിലുമാണ് താരങ്ങളുടെ വരുമാന
നിക്ഷേപങ്ങളെന്നും വാര്‍ത്താക്കുറിപ്പു വ്യക്തമാക്കുന്നു, ബാങ്ക്
അക്കൗണ്ടിലുള്ള കണക്കില്‍ പെടാത്ത നിക്ഷേപങ്ങളുടെ കണക്കുകള്‍
തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.