തിരുവനന്തപുരം: സീനിയര്‍ അഭിഭാഷകനായ കെ.പി. ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറലായി നിയമിച്ചു. പി.സി. ഐപ്പിനെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായും ഇന്നലെ മന്ത്രിസഭ തീരുമാനിച്ചു. 1968ല്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1972ല്‍ ദണ്ഡപാണി അസോഷ്യേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനത്തിനു തുടക്കമിട്ടു. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവും ദക്ഷിണ റയില്‍വേയുടെ മുന്‍ സീനിയര്‍ പാനല്‍ കൗണ്‍സല്‍ അംഗവുമാണ്. കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് മുന്‍പ്രസിഡന്റാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. മകള്‍ മിട്ടു മനോജ്, മകന് മില്ലു ദണ്ഡപാണി.