ന്യൂഡല്‍ഹി: അന്നാ ഹസാരെയ്ക്ക് മുന്നില്‍
ഡല്‍ഹി പോലീസാണ് ഉപാധികള്‍ വച്ചതെന്നും സര്‍ക്കാരല്ലെന്നും കേന്ദ്ര
ആഭ്യന്തരമന്ത്രി പി. ചിദംബരം. നിരോധനാജ്ഞ ലംഘിക്കുമെന്ന് ഒരാള്‍ പറഞ്ഞാല്‍
അത് ജനാധിപത്യവ്യവസ്ഥിതിയില്‍ അംഗീകരിക്കാനാകില്ലെന്നും ഹസാരെയെ
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ചിദംബരം പറഞ്ഞു.
പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ അന്നാ ഹസാരെയ്ക്കും കൂട്ടര്‍ക്കും
കോടതിയില്‍ ചോദ്യം ചെയ്യാമെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ ഹസാരെ
അനുകൂലികളായ 1200 നും 1300 നും ഇടയില്‍ ആളുകളെ കസ്റ്റഡിയില്‍
എടുത്തിട്ടുണ്ടെന്നും ഇവരിലധികം പേരും ഛത്രസാല്‍ സ്റ്റേഡിയത്തിലാണെന്നും
ചിദംബരം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല