ചെന്നൈ: മലയാള സിനിമയിലെ മുന്‍കാല സിനിമാ സംവിധായകന് വേണു അന്തരിച്ചു. തൃശൂര്‍ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഉദ്യോഗസ്ഥ, സിഐഡി നസീര്‍, പാറശാല പാച്ചന് പയ്യന്നൂര്‍ പരമു തുടങ്ങി പതിനാറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ സ്വദേശമായ തൃശൂര്‍ നടത്തും.