ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക്ലാന്റിലുള്ള വിവിധ ഓര്‍ത്തഡോക്സ് ഇടവകകളുടെ
സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 5, 6, 7 തിയ്യതികളില്‍ സംഘടിപ്പിച്ച വെക്കേഷന്
ബൈബിള്‍ സ്കൂള്‍ ക്ലാസ്സുകള്‍ ആവേശകരമായ റാലിയോടെയും പൊതുസമ്മേളനത്തോടെയും
സമാപിച്ചു.
സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ്
റോക്ലാന്റ് - സഫേണ്‍, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് -
ഓറഞ്ച്ബര്‍ഗ്, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് - വാലി
കോട്ടേജ് എന്നീ ഇടവകകളില്‍നിന്നും 100-ല്‍പരം കുട്ടികള്‍ മൂന്നു ദിവസം നീണ്ടുനിന്ന
ക്ലാസ്സുകളില്‍ സജീവമായി പങ്കെടുത്തു.
Children, obey your parents in
the Lord, for this is right (Ephesians 6:1) എന്ന വിഷയത്തെ ആസ്പദമാക്കി
ക്ലാസ്സുകള്‍, കരകൗശല വസ്തു നിര്‍മ്മാണം, ഗാന പരിശീലനം, വിവിധതരം കളികള്‍
തുടങ്ങിയവയില്‍ കുട്ടികള്‍ പങ്കെടുത്തു. ആവേശം അലതല്ലിയ ഈ ബൈബിള്‍ ക്ലാസ്സുകള്‍ ഏറെ
വിജ്ഞാന പ്രദമായിരുന്നെന്നും, ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവമായിരുന്നു
ഇതെന്നുംഎല്ലാവരും അഭിപ്രായപ്പെട്ടു.
റവ. ഫാ. ഡോ. രാജു വര്‍ഗീസ്, റവ. ഫാ.
ഡോ. വര്‍ഗീസ് ഡാനിയേല്‍,?സെമിനാരി വിദ്യാര്‍ത്ഥി?ഫില്‍മോന്‍ എബ്രഹാം, എലിസബത്ത്
സജി, ദീപാ ജേക്കബ്ബ്, മെറില്‍ പോത്തന്, അലന് കോശി, ഡോ. ഡാനി കുരിയാക്കോസ്
എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. ഗാന പരിശീലനത്തിന്
ആന്സിജോര്ജ്ജും, കരകൗശല വിഭാഗത്തിന് എലിസബത്ത് വര്‍ഗീസ്,സുഷപോത്തന്
എന്നിവരും നേതൃത്വം നല്കി.
നിജി വര്‍ഗീസ്, ജ്യോതി എബ്രഹാം, ക്രിസ്റ്റല്‍
കുരിയാക്കോസ്, ഷോണ്‍ മാത്യു, പ്രിയ സക്കറിയ, റൂബി മാത്യു, മേരി വര്‍ഗീസ്, ഷെറിന്
ഫിലിപ്പ്, ഷാന്റി ചാക്കോ എന്നിവര്‍ വൊളണ്ടീയര്മാരായി
സേവനമനുഷ്ഠിച്ചു. ഓ.വി.ബി.എസ്. കോ-ഓര്‍ഡിനേറ്റര്‍മാരായ സുജ പോത്തന്, ജോണ്‍
വര്‍ഗീസ്, ആനി വര്‍ഗീസ് തുടങ്ങിയവര്‍ ശ്ക്തമായ നേതൃത്വമാണ് നല്‍കിയത്.
റോക്ലാന്റ് സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ്,
സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ബെന്നി കുര്യന് തുടങ്ങിയവരുടെ
നേതൃത്വത്തിലുള്ള ഇടവകയിലെ മാനേജിംഗ് കമ്മിറ്റിയും ബോര്‍ഡ് ഓഫ് ട്രസ്റ്റീസും
വെക്കേഷന് ബൈബിള്‍ ക്ലാസ്സിന്റെ സുഗമമായ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചു.
ബൈബിള്‍ ക്ലാസ്സുകളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കുട്ടികള്‍
അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.