തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന്
ഉത്സവബത്തയും ഓണം അഡ്വാന്‍സും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
അറിയിച്ചു. 1,750 രൂപ ഉത്സവബത്തയും 8,500 രൂപ അഡ്വാന്‍സായും നല്‍കുമെന്ന്
മന്ത്രിസഭാ യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. അന്തരിച്ച
സംഗീത സംവിധായകന് ജോണ്‍സന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കാനും സി.എം.പി
നേതാവ് സി.പി ജോണിനെ ആസൂത്രണ ബോര്‍ഡ് അംഗമാക്കാനും യോഗം തീരുമാനിച്ചതായി
ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിയമസഭാ സമ്മേളനം സപ്തംബര്‍ 26 മുതല്‍
വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതായും അദ്ദേഹം
മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.