കൊച്ചി: കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാടിന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. തോംസണ്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിദിലീപ് ചിത്രമായ കമ്മത്ത് ആന്റ് കമ്മത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കലൂര്‍ സ്റ്റേഡിയത്തിലായിരുന്നു ഷൂട്ടിംഗ്. ചുള്ളിക്കാടിന്റെ കാലിന് മുകളിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു.
സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയായിരുന്നു കാര്‍ ഓടിച്ചത്. അപകടമുണ്ടായ ഉടന്‍ ചുള്ളിക്കാടിനെ കൊച്ചി സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചുളളിക്കാട് ലൊക്കേഷനിലെത്തി ഷൂട്ടിങ്ങില്‍ പങ്കുചേര്‍ന്നു.