തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തിങ്കളാഴ്ച തലസ്ഥാനത്ത് എത്തും. വൈകുന്നേരം 4.40ന് വ്യോമതാവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആര്.എസ്. ഗവായി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ വരവേല്‍പ്പ് നല്‍കും.
വിമാനത്താവളത്തില്‍ നിന്ന് രാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തേക്ക് പോകും. അവിടെ ദ റാവിസ് ഹോട്ടലിലായിരിക്കും താമസം. 30ന് ഉച്ചക്ക് കോട്ടയം ആര്‍ച്ച് ഡയസീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് കൊല്ലം അഷ്ടമുടിക്കായലിലെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും. രാവിലെ 11ന് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇഗ്നോ ദക്ഷിണ മേഖലാ കാമ്പസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. തുടര്‍ന്ന് ദല്‍ഹിക്ക് മടങ്ങും.