മോഹന്‍ലാല്‍ നായകനായ റെഡ് വൈന്‍ എന്ന ചിത്രത്തില്‍ മേഘ്ന നായിക. മേഘ്നയെ
ചിത്രത്തില്‍ നായികയാക്കാന്‍ ലാല്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍.
ഇതാദ്യമായാണ് ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. റെഡ് വൈനില്‍
അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ആവേശത്തെക്കാള്‍
മറ്റെന്തോ ആണ് എന്റെയുള്ളില്‍ നിറഞ്ഞത്. ബ്യൂട്ടിഫുള്ളിലെ അഭിനയം ഏറെ
ഇഷ്ടപ്പെട്ടുവെന്നും മോഹന്‍ലാല്‍ പറഞ്ഞതായി സന്തോഷത്തെ മേഘ്ന വെളിപ്പെടുത്തുന്നു.
എനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായാണ് ഞാനിതിനെ കാണുന്നതെന്നും മേഘ്ന
പറഞ്ഞു. ചിത്രത്തിലെ വേഷത്തെക്കുറിച്ച് അധികമൊന്നും പറയാന്‍ മേഘ്ന തയാറായലല്ല.
മോഹന്‍ലാലിനൊപ്പം ഒട്ടേറെ കോമ്പിനേഷന്‍ സീനുകളുള്ള ഒരു സ്മാര്‍ട്ടായ
പെണ്‍കുട്ടിയുടെ വേഷമാണ് എനിയ്ക്ക് റെഡ് വൈനിലുള്ളത്. അതുമാത്രമാണ് തന്റെ
കഥാപാത്രത്തെക്കുറിച്ച് മേഘ്ന ഇപ്പോള്‍ പറയുന്നത്.
ഫഹദ് ഫാസിലും ആസിഫ്
അലിയ്ക്കും മേഘ്ന അഭിനയിക്കുന്ന ആദ്യസിനിമ കൂടിയാണിത്. ചിത്രത്തില്‍ മറ്റു
മൂന്ന് നായികമാര്‍ കൂടിയുണ്ടാവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല