2012 ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഇന്ത്യയിലെ നമ്പര്‍ വണ്‍ സെക്സിയസ്റ്റ്
വുമണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യന്‍ വീക്ക്ലി ഈസ്റ്റേണ്‍ ഐ ഓണ്‍ലൈനായി
സംഘടിപ്പിച്ച വോട്ടെടുപ്പിലാണ് പ്രിയങ്കയെ സെക്സി സുന്ദരിയായി തെരഞ്ഞെടുത്തത്.
രണ്ടാം സ്ഥാനം കരീന കപൂറിനാണ്. കത്രീന കെയ്ഫ് മൂന്നാം സ്ഥാനത്തും എത്തി.
ഏഷ്യയിലെ നമ്പര്‍ വണ്‍ സെക്സി വുമണായി എന്നെ തെരഞ്ഞെടുത്തതില്‍
സന്തോഷമുണ്ട്. എനിക്കു വേണ്ടി വോട്ടുരേഖപ്പെടുത്തിയ ഓരോരുത്തര്‍ക്കും എന്റെ
നന്ദി അറിയിക്കുന്നു- പ്രിയങ്ക പറഞ്ഞു. പ്രിയങ്ക നായികയായി ഈ വര്‍ഷം പുറത്തിറങ്ങിയ
അഗ്നിപഥ്, ബര്‍ഫി എന്നീ രണ്ടു ചിത്രങ്ങളും വന്‍ വിജയം നേടിയിരുന്നു. ഇതു കൂടാതെ
ഇന്‍ മൈ സിറ്റി എന്ന പ്രിയങ്കയുടെ ആല്‍ബവും ഹിറ്റായിരുന്നു.