ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഫോട്ടോ
ആന്‍ഡ് വിഡിയോ ക്ലിപ് മത്സരത്തിന്റെ ലോഗോ ഞായറാഴ്ച സംഘടിപ്പിച്ച
ഓണപ്പരിപാടിയില്‍ പ്രകാശനം ചെയ്തു. ഡബ്ല്യുഎംസി ഓണം 2011-ന്റെ ഇവന്റ്
സ്പോണ്‍സറായ ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവ് ലനാര്‍ഡ് ഒ കാരോളും ഡബ്ല്യൂഎംസി
അയര്‍ലന്‍ഡ് പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് സൂരജ് ജോസഫും ചേര്‍ന്ന്് ലോഗോ
പ്രകാശനം ചെയ്തു.
ഈ വര്‍ഷം ആരംഭിച്ച വിഷന്‍സ് ഓഫ് ഓണം ഫോട്ടോ ആന്‍ഡ്
വിഡിയോ ക്ലിപ് മത്സരത്തിന്റെ തീം ഓണം ഇന്‍ യൂറോപ്പ് എന്നതാണ്. ഓരോ ഇനത്തിലും
ഒന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് കേരള ഗവണ്മെന്റ് ടൂറിസം
ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഏതെങ്കിലും കെടിഡിസി ഹോട്ടലില്‍ കുടുംബസമേതം
രണ്ടു ദിവസം താമസിക്കുന്നതിനുള്ള അവസരവും രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് ഒരു
ദിവസം കുടുംബസമേതം താമസിക്കുന്നതിനുള്ള അവസരവും ലഭിക്കും. മത്സരത്തില്‍
വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത് കേരള ടൂറിസം
വകുപ്പിനു വേണ്ടി മന്ത്രി എ.പി അനില്‍കുമാര്‍ അണ്.
മത്സരത്തില്‍
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് ഡബ്ല്യൂഎംസിയുടെ വെബ്സൈറ്റായ
http://wmcireland.com വഴി എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. മത്സരത്തിന്റെ
നിയമങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ ഏത് രാജ്യത്ത്
നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 30ന് അര്‍ധരാത്രി മത്സരം
അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡബ്ല്യൂഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ്
വൈസ് പ്രസിഡന്റ് സൂരജ് ജോസഫുമായി ബന്ധപ്പെടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല