ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ
ആഭിമുഖ്യത്തില്‍ നടത്തിവരുന്ന എം.ജി.എം സ്റ്റഡി സെന്ററിന്റെ പതിനഞ്ചാമത് അധ്യയന
വര്‍ഷത്തേക്കുള്ള ക്ലാസ്സുകള്‍ സെപ്റ്റംബര്‍ പതിനൊന്നാം തീയതി നാലുമണിക്ക്
യോങ്കേഴ്സ് പബ്ലിക് സ്കൂള്‍ 29-ല്‍ (47, Croydon Rd, Yonkers) ആരംഭിക്കുമെന്ന്
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നൈനാന് ടി. ഈശോ അറിയിച്ചു.
എം.ജി.എം
സ്റ്റഡിസെന്ററില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നൃത്തം, സംഗീതം, പബ്ലിക്
സ്പീച്ച്, പിയാനോ, ബാസ്ക്കറ്റ് ബോള്‍ എന്നിവയില്‍ വിദഗ്ധരായ അധ്യാപകര്‍
പരിശീലനം നല്കിവരുന്നു. പുതിയ തലമുറയെ മാതൃഭാഷയായ മലയാളം പഠിപ്പിക്കുന്നതിന്
മലയാളം ക്ലാസും എം.ജി.എമ്മിന്റെ പ്രത്യേകതയാണ്.
പുതിയ അധ്യയന
വര്‍ഷത്തേക്കുള്ള അഡ്മിഷന് പുരോഗമിക്കുന്നതായി ഫാ. നൈനാന് ടി. ഈശോ അറിയിച്ചു.
ന്യൂയോര്‍ക്കില്‍ നിന്നും ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്.